തലയിലേക്ക് വീണ പാമ്പിന്റെ കടിയേറ്റ് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ആശുപത്രിയില്‍
Nov 2, 2018, 11:14 IST
മംഗളൂരു: (www.kasargodvartha.com 02.11.2018) മേല്‍ക്കൂരയില്‍ നിന്നും തലയിലേക്ക് വീണ പാമ്പിന്റെ കടിയേറ്റ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു പടീല്‍ റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഭരത്ലാല്‍ മീണയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സ്‌റ്റേഷനിലെത്തിയ ട്രെയിനിന് സിഗ്‌നല്‍ കൊടുക്കുന്നതിനിടെ തലയില്‍ വീണ വെള്ളിക്കെട്ടന്‍ പാമ്പിന്റെ (ശംഖുവരയന്‍) കടിയേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് താഴെ വീണ പാമ്പിനെ ഭരത്ലാല്‍ തന്നെ തല്ലിക്കൊന്നു. കങ്കനാടി മംഗളൂരു ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെനിന്ന് റെയില്‍വേ ജീവനക്കാരെത്തി പുലര്‍ച്ചെ നാലു മണിയോടെയാണ് ഭരത്‌ലാലിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലലെത്തിച്ചത്.
ബുധനാഴ്ച ആരോഗ്യപ്രശ്‌നമൊന്നുമുണ്ടായില്ലെങ്കിലും വ്യാഴാഴ്ച രാവിലെ സംസാരശേഷി നഷ്ടപ്പെടുകയും ശ്വാസതടസമുണ്ടാവുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റി. വൈകിട്ടോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, hospital, Railway, Railway station master hospitalized after snake bite
< !- START disable copy paste -->