city-gold-ad-for-blogger

കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മിച്ച് കണ്ണൂരില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ കുമ്പള വരെ നീട്ടുക, കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കാഞ്ഞങ്ങാട് - പാണത്തൂര്‍ - കാണിയൂര്‍ റെയില്‍ പദ്ധതി വേഗം നടപ്പിലാക്കുക; മൂന്ന് എ ക്ലാസ് സ്റ്റേഷനുകളടക്കം 16 റെയില്‍വേ സ്റ്റേഷനുകളുള്ള കാസര്‍കോടിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് കാട്ടി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടു

ന്യൂഡെല്‍ഹി:(www.kasargodvartha.com 06.12.2019) മൂന്ന് എ ക്ലാസ് സ്റ്റേഷനുകളടക്കം 16 റെയില്‍വേ സ്റ്റേഷനുകളുള്ള കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന് റെയില്‍വെ വകുപ്പില്‍ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് കാട്ടി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടു. റെയില്‍വേ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എംപി റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി. മൂന്ന് എ ക്ലാസ് റെയില്‍വേ സ്റ്റേഷനുകളും 10 ആദര്‍ശ് സ്റ്റേഷനുകളും ഉള്‍പ്പെടെ 16 റെയില്‍വേ സ്റ്റേഷനുകളാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. എന്നാല്‍ കാസര്‍കോട് മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ നിലവിലെ സ്ഥിതി പരിതാപകരമാണെന്ന് എംപി സൂചിപ്പിച്ചു.

എംപി നല്‍കിയ നിവേദനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ,

  1. കാഞ്ഞങ്ങാട് - പാണത്തൂര്‍ - കാണിയൂര്‍ റെയില്‍ പദ്ധതി കര്‍ണാടക സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കാത്തുനില്‍ക്കുകയാണ്. ആയതിനാല്‍ പദ്ധതി നടപ്പില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണം.
  2. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ഏകദേശം 35 ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായി നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി ഒരു ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മിക്കുകയും അതുവഴി കണ്ണൂരില്‍ അവസാനിക്കുന്ന എല്ലാ എക്‌സ്പ്രസ് ട്രെയിനുകളും കുമ്പള വരെ ആക്കാനും ശ്രമിക്കണം. അതുപോലെ മാവേലി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കണ്ണൂര്‍ - ബെംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം. കൂടാതെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര നിര്‍മിക്കാനുള്ള നടപടികളും സ്വീകരിക്കണം. 
  3. മൂകാംബിക-ഷൊര്‍ണൂര്‍ ട്രെയിന്‍ പുനസ്ഥാപിച്ച് പളനി, മധുര എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരം വരെ നീട്ടുക.
  4. പയ്യന്നൂര്‍ എ ക്ലാസ്സ് റെയില്‍വേ സ്റ്റേഷന്‍ ആണ്, എന്നാല്‍ ഒരു എ ക്ലാസ്സ് റെയില്‍വേ സ്റ്റേഷന് ലഭിക്കേണ്ട യാതൊരുവിധ പരിഗണനയും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് ലഭിച്ചിട്ടില്ല. അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. 
  5. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനകത്ത് കൂടിയാണ് നിലവില്‍ റോഡും റെയില്‍വേ ക്രോസ്സിംഗും ഉള്ളത്. ഇത് അത്യന്തം അപകടകരമായതുകൊണ്ട് തന്നെ സമാന്തര പാത അല്ലെങ്കില്‍ ഫ്ളൈ ഓവര്‍ നിര്‍മിച്ച് നല്‍കുക. 
  6. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്തി എക്‌സ്പ്രസ് കുമ്പള വരെ നീട്ടുക.
  7. ന്യൂഡെല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് താത്ക്കാലിക സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് രാജധാനിക്ക് സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കുക.
  8. ശക്തമായ തിരക്ക് അനുഭവപ്പെടുന്ന ട്രെയിനുകളാണ് കണ്ണൂര്‍ - യശ്വന്ത്പൂര്‍ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇതുവഴി നിലവില്‍ ദിവസേന നാല് ട്രെയിനുകള്‍ ഉണ്ടെങ്കിലും ആവശ്യകത കണക്കിലെടുത്ത് ഒരു ദിവസേന ട്രെയിന്‍ കൂടി അനുവദിക്കുക. 
  9. ബേക്കല്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ്. പ്രസ്തുത സ്ഥലത്താണ് 17 ആം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബേക്കല്‍ കോട്ടയും അത് പോലെ ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ ബീച്ചും നിലകൊള്ളുന്നത്. ബേക്കലിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ട് ബേക്കല്‍ റയില്‍വേ സ്റ്റേഷന്‍ നവീകരിക്കുക. 
  10. കണ്ണൂരിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പകല്‍ ട്രെയിനുകള്‍ പരിമിതമാണ്. പകല്‍ ഒമ്പത് മണി മുതല്‍ നാല് മണി വരെ കണ്ണൂരിലേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ നല്ല അന്തരമുണ്ട്. അതുകൊണ്ട് ഈ സമയങ്ങളില്‍ കണ്ണൂര്‍ - മംഗളൂരു റൂട്ടുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക. 
  11. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സ്റ്റേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
  12. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ എത്രയും പെട്ടെന്ന് അനുവദിക്കുക. കണ്ണൂര്‍-മംഗളൂരു ഹ്രസ്വദൂര സര്‍വ്വീസുകള്‍ ആരംഭിക്കുക. 
  13.  വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍ത്തലാക്കപ്പെട്ട കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ പുനഃസ്ഥാപിക്കുക.
  14. ചെറുവത്തൂര്‍ നിവാസികളുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് പരശുറാം എക്‌സ്പ്രസിനും, ഇന്റര്‍സിറ്റി എക്‌സ്പ്രസിനും ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുക എന്നുള്ളത്. ഒരു ബുക്കിംഗ് ക്ലാര്‍ക്കിനെ നിയമിക്കുകയും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതാകുന്ന നടപടികള്‍ കൈക്കൊള്ളുക. കൂടാതെ ചെറുവത്തൂര്‍ സ്റ്റേഷനെ ബി ക്ലാസ് സ്റ്റേഷനായി ഉയര്‍ത്തുക. സ്റ്റേഷന്‍ പരിധിയിലുള്ള കുളം പമ്പിങ്ങിന് ഉപയോഗിക്കുക. ഇതുവഴി സതേണ്‍ റെയില്‍വേയ്ക്ക് മാസം ആറ് ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. 
  15. തൃക്കരിപ്പൂര്‍ റയില്‍വേ സ്റ്റേഷന്റെ ഭൗതിക നിലവാരം ഉയര്‍ത്താന്‍ വേണ്ടി ടോയ്ലെറ്റ്, റൂഫിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുക. കൂടാതെ പരശുറാം എക്‌സ്പ്രസിനും, മാവേലി എക്‌സ്പ്രസിനും എഗ്മോര്‍ എക്‌സ്പ്രസിനും സ്റ്റോപ്പ് അനുവദിച്ചു കൊടുക്കുക.
കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മിച്ച് കണ്ണൂരില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ കുമ്പള വരെ നീട്ടുക, കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കാഞ്ഞങ്ങാട് - പാണത്തൂര്‍ - കാണിയൂര്‍ റെയില്‍ പദ്ധതി വേഗം നടപ്പിലാക്കുക; മൂന്ന് എ ക്ലാസ് സ്റ്റേഷനുകളടക്കം 16 റെയില്‍വേ സ്റ്റേഷനുകളുള്ള കാസര്‍കോടിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് കാട്ടി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, news, Railway, Development project, Minister, Rajmohan Unnithan,Railway issues: Petition was granted by MP Rajmohan Unnithan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia