city-gold-ad-for-blogger

Rahul Gandhi | കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മീന്‍ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മീന്‍ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലക്ഷം രൂപ പലിശരഹിത വായ്പ, ദിവസം 500 ലിറ്റര്‍ വരെ ഡീസലിന് 25 രൂപ സബ്‌സിഡി എന്നിവയും ലഭ്യമാക്കും. ഉഡുപി ജില്ലയിലെ കാപു മണ്ഡലത്തില്‍ വ്യാഴാഴ്ച മീന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി.
    
Rahul Gandhi | കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മീന്‍ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് സര്‍കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമെയാണ് മീന്‍ തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഈ പദ്ധതികള്‍. പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടേയും ഉന്നമനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയാവട്ടെ കമീഷന്‍ അടിച്ചു മാറ്റുന്നവരുടേയും രാഷ്ട്രീയ കുതിരക്കച്ചവടക്കാരുടേയും പാര്‍ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്ത അവര്‍ എംഎല്‍എമാരെ വിലക്ക് വാങ്ങിയാണ് അധികാരത്തില്‍ എത്തിയത്. എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍, സ്ഥാനാര്‍ത്ഥി വിനയകുമാര്‍ സൊറകെ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Mangalore News, Karnataka Election News, Congress News, Rahul Gandhi, Politics, Karnataka Politics, Political News, Karnataka Polls, Rahul Gandhi promises fishermen Rs 10 lakh insurance cover.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia