city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഹുല്‍ഗാന്ധി ചുമതലയേറ്റു, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് ആഹ്വാനം

ന്യൂഡല്‍ഹി:(www.kasargodvartha.com 16/12/2017) രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലളപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിനു കൈമാറിയതോടെയാണ് രാഹുല്‍ ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്. ചുമതലയേറ്റശേഷം രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് രാഹുല്‍ ഗാന്ധി യുവാക്കളോട് ആഹ്വനം ചെയ്തു. ബിജെപി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത് ഇതിനെതിരെ നമ്മള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. അവര്‍ തീകൊളുത്തുമ്പോള്‍ നമ്മള്‍ തീയണക്കണംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 വര്‍ഷം മുമ്പാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. രാജ്യത്തിലെ ജനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് രാഷ്ട്രീയത്തിലെക്ക് കടന്നു വന്നത്. രാഷ്ട്രീയം ജനങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ ഇന്ന് ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് രാഷ്ട്രീയം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ പാവങ്ങളെ അടിച്ചമര്‍ത്തുന്നവരാണ്. അവര്‍ ജനാധിപത്യ മൂല്യങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു എന്നാല്‍ അതിന് അനുവദിക്കില്ല. ഇന്ത്യയിലെ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്.

രാഹുല്‍ഗാന്ധി ചുമതലയേറ്റു, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് ആഹ്വാനം

സ്‌നേഹം മാത്രമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താം. കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുന്നു. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, BJP, Congress, Top-Headlines, Prime minister, Rahul gandi, Rahul Gandhi assumed charge as AICC chairman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia