city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടില്‍ ആരുമില്ലാത്ത സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍; കോടതിയില്‍ പ്രതിക്കായി ഹാജരാകരുതെന്ന് അഭിഭാഷകരോടാവശ്യപ്പെട്ട് വിഎച്ച്പി

പുത്തൂര്‍: (www.kasargodvartha.com 1.12.2019) വീട്ടില്‍ ആരുമില്ലാത്ത സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ഡിസംബര്‍ എട്ടിന് ദക്ഷിണ കന്നഡ പുത്തൂര്‍ താലൂക്കിലെ കെയ്യൂരിലാണ് സംഭവം. കെയ്യൂരിലെ ദേവിനഗര സ്വദേശി ഹസൈനാര്‍ (25) ആണ് അറസ്റ്റിലായത്. ഗ്രാമീണ സ്റ്റേഷന്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ കൂലി ജോലിക്ക് പോകാറുണ്ടെന്ന കാര്യം ഹസൈനാറിന് അറിയാമായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ അതിക്രമിച്ചുകയറിയ ഹസൈനാര്‍ സോഫയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടിപ്പോവുകയായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍; കോടതിയില്‍ പ്രതിക്കായി ഹാജരാകരുതെന്ന് അഭിഭാഷകരോടാവശ്യപ്പെട്ട് വിഎച്ച്പി
പിന്നീട് പെണ്‍കുട്ടി ഫോണിലൂടെ അമ്മയെ വിവരമറിയിച്ചു. എന്നാല്‍ പ്രതികള്‍ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭയന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച മൂഡുബിദ്രിയിലുള്ള മൂത്ത മകളോട് മാതാവ് സംഭവത്തെക്കുറിച്ച് പറഞ്ഞു. മകളുടെ ഉപദേശപ്രകാരം പിന്നീട് പരാതി നല്‍കുകയായിരുന്നുവെന്ന് മാതാവ് പോലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ചുമത്തി അന്വേഷണം നടത്തിയ പോലീസ് ഹസൈനാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പുത്തൂര്‍ യൂണിറ്റ് അപലപിച്ചു. പ്രതി മുമ്പും നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അതിനാല്‍ കഠിന ശിക്ഷ നല്‍കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. പ്രതികളെ കോടതിയില്‍ പ്രതിനിധീകരിക്കരുതെന്ന് അഭിഭാഷകരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതികളെ ശിക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടാല്‍ വിഎച്ച്പി ശക്തമായ പ്രതിഷേധ നടപടികള്‍ സ്വീകരിക്കുമെന്നും പരിഷത്തിന്റെ പുത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് ജനാര്‍ദ്ദന ബെട്ട മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, News, Rape Attempt, Police, accused, arrest, Student, Puttur: Rape attempt on minor student - Accused arrested, booked under POCSO

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia