New Head Coach | ഹൈദരബാദിന്റെ മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്
Sep 16, 2022, 15:44 IST
ചണ്ഡീഗഢ്: (www.kasargodvartha.com) ഹൈദരബാദിന്റെ മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്. കഴിഞ്ഞ സീസണോടെ കരാര്‍ അവസാനിച്ച അനില്‍ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ബെയ്‌ലിസ് എത്തുന്നത്. ഐപിഎല്‍ ഏറെ പരിചയമുള്ള പരിശീലകനാണ് ബെയ്‌ലിസ്.
2012ലും 14ലും കൊല്‍കത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടുമ്പോള്‍ ബെയ്‌ലിസ് ആയിരുന്നു പരിശീലകന്‍. സിഡ്‌നി സിക്‌സേഴ്‌സിന് ബിഗ് ബാഷ് കിരീടവും ഇന്‍ഗ്ലന്‍ഡ് ടീമിന് ഏകദിന ലോകകപ്പും നേടിക്കൊടുത്തിട്ടുണ്ട്.
Keywords: News, National, Punjab, Top-Headlines, Sports, Punjab Kings Name Trevor Bayliss as Their New Head Coach.