Arrested | 'വിവാഹം ചെയ്യാന്‍ വ്യാജ സ്‌കൂള്‍ സര്‍ടിഫികറ്റും ആധാര്‍ കാര്‍ഡും നിര്‍മിച്ച് പ്രായതട്ടിപ്പ്'; പെണ്‍ വീട്ടുകാരുടെ പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍
പൂനെ: (www.kasargodvartha.com) വിവാഹം ചെയ്യാന്‍ വ്യാജ സര്‍ടിഫികറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. ഗണേഷ് ദത്താത്രേയ ജാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. വിവാഹിതനാകാനുള്ള നിയമപരമായ പ്രായത്തിന് മുമ്പേ തട്ടിപ്പ് നടത്തി മകളെ വിവാഹം ചെയ്‌തെന്നാണ് ആരോപണം.
പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ വ്യാജ സര്‍ടിഫികറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയെന്നാണ് 20കാരനെതിരെ വധുവിന്റെ പിതാവ് പരാതി നല്‍കിയിത്. 21 വയസ് പൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ വ്യാജ സ്‌കൂള്‍ സര്‍ടിഫികറ്റും വ്യാജ ആധാര്‍ കാര്‍ഡും നിര്‍മിച്ച് പെണ്ണിന്റെ വീട്ടുകാരെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
പരാതിക്ക് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശെശ വിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: National, News, Pune, Marriage, Wedding Fraud, Crime, Police, Complaint, Case, Arrest, Arrested, Pune Youth Forges Certificates to Get Married Before Legal Age