Found Dead | മെഡികല്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
പൂനെ: (www.kasargodvartha.com) മെഡികല്‍ വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ ബി ജെ മെഡികല്‍ കോളജിലെ 21കാരിയാണ് മരിച്ചത്. കോളജിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയുടെ മുകളില്‍ നിന്നും വിദ്യാര്‍ഥിനി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
ഏതാനും ദിവസങ്ങളായി വിദ്യാര്‍ഥിനി പരീക്ഷയുടെ സമ്മര്‍ദത്തിലായിരുന്നെന്നാണ് വിവരമെന്ന് അധികൃതര്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ സംഭവം നടന്നയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
ആദ്യ വര്‍ഷ മെഡികല്‍ വിദ്യാര്‍ഥിനിയായിരുന്നു. തയാറെടുപ്പ് നടത്തിയിട്ടില്ലെങ്കിലും പരീക്ഷ എഴുതണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനി പല സമയത്തും കരച്ചിലിലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ സൈക്യാട്രിസ്റ്റിനെ സമീപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
Keywords: News, National, Death, Student, Top-Headlines, Pune: Medical student found dead.