മഹാരാഷ്ട്ര സംഘര്‍ഷം: ജിഗ്‌നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരേ കേസ്
Jan 4, 2018, 14:47 IST
മുംബൈ:(www.kasargodvartha.com 04/01/2018) മഹാരാഷ്ട്ര സംഘര്‍ഷം, ജിഗ്‌നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരേ കേസ്. പ്രകോപനപരമായ പ്രസംഗത്തിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരേ പുണെ പോലീസ് കേസെടുത്തത്.
അക്ഷയ് ബികാന്ത്, ആനന്ദ് ദോന്ത് എന്നിവര്‍ ചേര്‍ന്ന് സാമുദായിക സ്പര്‍ധ വളര്‍ത്താനുതകുന്ന പ്രഭാഷണം നടത്തിയ മേവാനിക്കും ഉമറിനുമെതിരേ ക്രിമിനല്‍ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ട നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇരുവരുടെയും പ്രഭാഷണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അപ്പസാഹേബ് ഷേവാള്‍ വ്യക്തമാക്കി.
അതിനിടെ മുംബൈയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പോലീസ് മേവാനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലെ പാര്‍ളിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്നാണ് മേവാനിയെ വിലക്കിയത്.
ബീമാ കൊറേഗാവ് കലാപത്തെ തുടര്‍ന്നുണ്ടയ ആക്രമണത്തിന്റെയും ബന്ദിന്റെയും പശ്ചാത്തലത്തിലാണ് മേവാനിയെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Police, Student, MLA, Case, Top-Headlines, Complaint, Pune Case Against Jignesh Mevani, Umar Khalid Over Caste Unrest: 10 Facts