രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് 3 വര്‍ഷം; ഇന്‍ഡ്യയ്ക്ക് നഷ്ടമായത് 40 ധീര ജവാന്മാരെ
ന്യൂഡെല്‍ഹി: (www.kasargodvartha.com 14.02.2022) രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് മൂന്ന് വര്‍ഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുല്‍വാമയില്‍ ആക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് ഇന്‍ഡ്യയ്ക്ക് നഷ്ടമായത്.
2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15 മണിയോടെ, അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്നു. വാഹനങ്ങള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപൂരിന് സമീപം എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചുകയറിയത്.
ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. പൂര്‍ണമായി തകര്‍ന്ന 76 ആം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 12-ാം ദിനം. ഇതിന് തിരിച്ചടിയായി ഇന്‍ഡ്യ പാകിസ്താനെതിരെ ഫെബ്രുവരി 26ന് ബാലാക്കോടിലെ ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഭീകര നേതാക്കളടക്കം നിരവധി ഭീകരര്‍ ഇന്‍ഡ്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്പുകളും ഇന്‍ഡ്യ നടത്തിയ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞു.
Keywords: New Delhi, News, National, Top-Headlines, Attack, Pulwama terror attack, Pulwama terror attack 3rd anniversary.