ബ്രിട്ടീഷ് മ്യൂസിയത്തില്‍ പണ്ഡിറ്റ് രവിശങ്കറിെന്റ സിത്താറും
Dec 30, 2017, 11:49 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 30/12/2017) പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍ ബ്രിട്ടിഷ് മ്യുസിയത്തില്‍ പ്രദര്‍ശനത്തിന്. തന്ത്രികളിലൂടെ ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച പണ്ഡിറ്റ് രവിശങ്കറിന്റെ പ്രിയപ്പെട്ട സിത്താര്‍ ബ്രിട്ടനിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചു. മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളുടെ കൂട്ടത്തില്‍ മ്യൂസിയത്തിന്റെ 33ാം നമ്പര്‍ മുറിയിലാണ് സിത്താര്‍ പ്രദര്‍ശിപ്പിക്കുന്നത്. 2012ല്‍ 92ാം വയസ്സില്‍ അന്തരിച്ച രവിശങ്കര്‍ ബ്രിട്ടനില്‍ നിരവധി തവണ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവര്‍ക്ക് രവിശങ്കര്‍ സുപരിചിതനാണ്.
1961ല്‍ നിര്‍മിച്ച സിത്താര്‍, രവിശങ്കറിന്റെ ഭാര്യ സുകന്യ രവിശങ്കര്‍, മകള്‍ അനൗഷ്‌ക ശങ്കര്‍ എന്നിവരാണ് മ്യൂസിയത്തിന് കൈമാറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Pundit Ravishankar, British, Museum, Sitar, Program, Hand over, Pt. Ravi Shankar Sitar in the British Museum