പരിക്ക് തിരിച്ചടിയായി, സുനില്‍ നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നഷ്ടമായേക്കും
Feb 13, 2019, 17:22 IST
മുംബൈ: (www.kasargodvartha.com 13/02/2019) വിന്‍ഡീസ് താരം സുനില്‍ നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ താരത്തിനുണ്ടായ പരിക്കാണ് വില്ലനായിരിക്കുന്നത് താരം വൈദ്യ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മാത്രമാകും പങ്കെടുക്കുവാന്‍ യോഗ്യനാണോ അല്ലയോ എന്നതിനെ സംബന്ധിച്ച തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.
ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് ആണ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. ലോഹോര്‍ ഖലന്തേഴ്‌സില്‍ നിന്നാണ് താരത്തെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് സ്വന്തമാക്കിയത്. നരൈനെ പോലെയുള്ള താരത്തിനു പകരക്കാരനെ കണ്ടെത്താനാകില്ലെന്നാണ് ക്വേറ്റയുടെ കോച്ച് മോയിന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ടീമില്‍ മികച്ച വേറെ താരങ്ങളുണ്ടെന്നാണ് മോയിന്‍ വ്യക്തമാക്കിയത്.
താരത്തിനു പങ്കെടുക്കാനാകില്ലെങ്കില്‍ അത് ടീമിനു വലിയ തിരിച്ചടിയാണ്. പകരം താരമായി സോമര്‍സെറ്റിന്റെ മാക്‌സ് വാല്ലറെ ഗ്ലാഡിയേറ്റേഴ്‌സ് ടീമിലെത്തിക്കുമെന്നാണ് അറിയുന്നത്. താരത്തെ ഇപ്പോള്‍ കരുതല്‍ താരമായാണ് ടീമിലേക്ക് വിളിച്ചിട്ടുള്ളത്. പേഷ്വാര്‍ സല്‍മിയ്‌ക്കെതിരെ ഫെബ്രുവരി 15നാണ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ആദ്യ മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Sports, Cricket,PSL 2019: Sunil Narine to miss start of the season