കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ 'വാള്ഓഫ് ഹീറോസ്' ചിത്രം സ്വീകരിച്ചു
May 3, 2017, 09:30 IST
ഡല്‍ഹി/പെരിയ: (www.kasargodvartha.com 03/05/2017) കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറില്‍ നിന്നും 'വാള്ഓഫ് ഹീറോസ്' ചിത്രം ഏറ്റുവാങ്ങി. മാതൃരാജ്യത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി സ്വന്തം ജീവന് ബലി അര്‍പ്പിച്ച പരമവീര്ചക്ര ബഹുമതി ലഭിച്ച ധീര ജവാന്മാരുടെ ഛായാചിത്രങ്ങളാണ് വാള്ഓഫ് ഹീറോസില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.
ധീരജവാന്മാരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അവരില്‍ ദേശാഭിമാനം ഉണര്‍ത്തുന്നതിനുമായി രാജ്യത്തെ കോളജുകളിലും സര്‍വകലാശാലകളിലും എല്ലാവര്ക്കും കാണത്തക്കവിധത്തില്‍ വാള്ഓഫ് ഹീറോസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മുന്നോടി ആയിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയം ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, New Delhi, Periya, Javan, Programme, Minister, Photo.