city-gold-ad-for-blogger

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അഭിമാനിക്കുന്നു: പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: (www.kasargodvartha.com 06/05/2017) ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര. നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയെ പ്രകീര്‍ത്തിച്ച് ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി നടപ്പിലാക്കിയതെങ്കിലും വിധിയില്‍ സന്തോഷമുണ്ടെന്നും കേസിലെ പ്രതികള്‍ക്കു മാത്രമല്ല ഇത്തരത്തിലുള്ള ക്രൂര പ്രവൃത്തികളിലേര്‍പെടുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പും ഓര്‍മപ്പെടുത്തലുമാണ് ഈ വിധിയെന്നും പ്രിയങ്ക കുറിക്കുകയുണ്ടായി. രാജ്യം മുഴുവന്‍ ഒരു മനസോടെ കാത്തിരുന്ന വിധിയാണിതെന്നും ഇത്തരം ഹീനപ്രവൃത്തികള്‍ 21 -ാം നൂറ്റാണ്ടിലും നമ്മുടെ രാജ്യത്ത് നടക്കുന്നത് ലജ്ജാവഹമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അഭിമാനിക്കുന്നു: പ്രിയങ്ക ചോപ്ര

സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ശരിവയ്ക്കുന്നുവെന്നുമായിരുന്നു കോടതി വിധി. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധ ശബ്ദമുയരണമെന്നും താരം പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Priyanka Chopra, Court, Nirbhaya, Crime, Judicial System, Proud, Twitter, India, Supreme Court, Happy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia