city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാക്ഷരത പ്രവർത്തനത്തിൽ കേരളം ലോകത്തിനു പ്രചോദനവും വഴികാട്ടിയും; പ്രധാനമന്ത്രി

കൊച്ചി: (www.kvartha.com 18.06.2017) സാക്ഷരതയുടെ കാര്യത്തിൽ ലോകത്തിനാകെ പ്രചോദനവും വഴികാട്ടിയുമാണ് കേരളമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വായനദിന- മാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനാം കേരളമാണ് ആദ്യ ജില്ലയും കേരളത്തിലാണ്. കൂടാതെ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നടപ്പായ ആദ്യ സംസ്ഥാനവും കേരളമാണ്. ഈ നേട്ടം സര്‍ക്കാരിനെക്കൊണ്ടുമാത്രം കൈവരിക്കാനാവില്ല. കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തില്‍ സ്‌കൂളുകളും ലൈബ്രറികളും സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളും മുഖ്യപങ്കു വഹിച്ചു. ജനകീയ പങ്കാളിത്തമുള്ള മുന്നേറ്റമാണു സാക്ഷരത യജ്ഞത്തില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരത പ്രവർത്തനത്തിൽ കേരളം ലോകത്തിനു പ്രചോദനവും വഴികാട്ടിയും; പ്രധാനമന്ത്രി

ഗ്രന്ഥശാലകളുടെ ശൃംഖല സൃഷ്ടിച്ച പി.എന്‍. പണിക്കാർ 1945ല്‍ ഗ്രന്ഥശാലാ സംഘം രൂപീകരിക്കുകയുണ്ടായി. 47 ഗ്രാമീണ ഗ്രന്ഥശാലകളുമായാണ് അദ്ദേഹം ഇതിനു തുടക്കം കുറിച്ചത്. വായനയും അറിവുനേടലും ജോലിക്കായി മാത്രമാവരുത്. അതു സമൂഹത്തിനും രാഷ്ട്രത്തിനും ഉപകാരപ്പെടണം. സ്ത്രീയെ വിദ്യാസമ്പന്നയാക്കിയാല്‍ രണ്ടു കുടുംബങ്ങളെ അവര്‍ പഠിപ്പിക്കുമെന്നൊരു ചൊല്ലുണ്ട്. സ്ത്രീ വിദ്യാഭ്യാസ വളര്‍ച്ചയിലും കേരളം മികച്ച ഉദാഹരണമാണ്. 2022 ഓടെ പാവപ്പെട്ട 300 ദശലക്ഷം പേരെ വായനയിലേക്കു നയിക്കുന്ന വലിയൊരു ദൗത്യം ആരംഭിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ അടക്കമുള്ള സാക്ഷരതാദൗത്യം സാമൂഹിക-സാമ്പത്തിക മാറ്റത്തിനു വഴിതെളിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Summary: Prime Minister Narendra Modi has said that Kerala is the source of motivation and guidance for literacy. He was inaugurating the national level of reading day, organized by P.N Panicker Foundation at Ernakulam St Teresa's College Auditorium.

Keywords:  National, India, State, India, Ernakulam, Kochi, Reading-Day, Prime Minister, Narendra Modi, Inauguration, Education, News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia