Queen's Funeral | എലിസബത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും
Sep 14, 2022, 17:40 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ബാല്‍മോറല്‍ കാസിലില്‍ വേനല്‍ക്കാലം ചെലവഴിക്കുന്നതിനിടെ സെപ്റ്റംബര്‍ എട്ടിന് അന്തരിച്ച എലിസബത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനും കേന്ദ്രസര്കാരിനായി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി സെപ്റ്റംബര്‍ 17 മുതല്‍ ലന്ഡനിലുണ്ടാവും.
ഈ മാസം 19ന് ലന്‍ഡനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. രാജ്ഞിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രപതി ട്വിറ്ററില്‍ അനുശോചനം അറിയിച്ചിരുന്നു. ലോകത്തിന് ഒരു മഹത്തായ വ്യക്തിത്വത്തെ നഷ്ടമായെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. ഏഴ് പതിറ്റാണ്ടിലേറെയായി തന്റെ രാജ്യത്തെയും ജനങ്ങളെയും നയിച്ചതിനുശേഷമുള്ള എലിസബത് രാജ്ഞിയുടെ വിയോഗത്തോടെ ഒരു യുഗമാണ് അവസാനിച്ചത്. യുകെയിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അനുശോചനം അറിയിക്കുകയാണെന്നും ദ്രൗപദി മുര്‍മു പ്രതികരിച്ചിരുന്നു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്‍ഡ്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സെപ്റ്റംബര്‍ 12ന് ഡെല്‍ഹിയിലെ ബ്രിടീഷ് ഹൈകമിഷനില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 11ന് ഇന്‍ഡ്യയില്‍ ദേശീയ ദുഃഖാചരണവും നടത്തി.
President Droupadi Murmu will be visiting London, United Kingdom on 17-19 September 2022 to attend the State Funeral of Queen Elizabeth II & offer condolences on behalf of the Government of India.
— ANI (@ANI) September 14, 2022
(File photos) pic.twitter.com/Nir194MBHg
You Might Also Like: