city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Beards | നിങ്ങളുടെ താടിരോമങ്ങൾ ചെറുപ്രായത്തിൽ തന്നെ നരച്ചു തുടങ്ങിയോ? ഈ 7 കാരണങ്ങളാകാം

ന്യൂഡെൽഹി: (KasargodVartha) കട്ടിയുള്ള താടി ഇപ്പോൾ പുരുഷന്മാർക്കിടയിൽ ട്രെൻഡാണ്. എന്നാൽ ഇക്കാലത്ത് ചില പുരുഷന്മാരിൽ കണ്ടുവരുന്ന പ്രശ്‌നം താടിരോമങ്ങൾ വെളുത്തതായി മാറുന്നതാണ്. പ്രായം കൂടുന്നതിന്റെയോ വാർധക്യത്തിന്റെയോ ലക്ഷണങ്ങളിൽ ഒന്നായാണ് നരച്ച താടി പൊതുവെ കണക്കാക്കപ്പെടുന്നത്. പ്രായം കൂടുന്തോറും താടി നരക്കുന്നത് സ്വാഭാവികമാണ്, എന്നാൽ 25 വയസുള്ള യുവാക്കളിൽ പോലും താടിയിൽ വെളുത്ത രോമങ്ങൾ കാണുന്നതാണ് പ്രശ്‌നം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? നിങ്ങളുടെ താടിരോമങ്ങൾ നരയ്ക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്.

Beards | നിങ്ങളുടെ താടിരോമങ്ങൾ ചെറുപ്രായത്തിൽ തന്നെ നരച്ചു തുടങ്ങിയോ? ഈ 7 കാരണങ്ങളാകാം

അകാല നരയുടെ പൊതുവായ കാരണങ്ങൾ

* മെലാനിൻ കുറവ്

നമ്മുടെ ചർമത്തിനും മുടിക്കും സ്വാഭാവിക നിറം നൽകുന്ന ഹോർമോണാണ് മെലാനിൻ. നിങ്ങളുടെ ശരീരം വേണ്ടത്ര ഉൽപാദനം നടത്തുന്നില്ലെങ്കിൽ, അത് നിങ്ങളുടെ മുടി നേരത്തെ നരച്ചേക്കാം. കാരണം മുടിയുടെ നിറം നിലനിർത്തുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

* പോഷകാഹാര കുറവ്

നമ്മുടെ ശരീരത്തിലെ മെലാനിൻ ഉൽപാദനം വർധിപ്പിക്കാനും ശരീരത്തിലെ രക്തത്തിന്റെ അഭാവം ഇല്ലാതാക്കാനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ ഉണ്ട്. ഇതിന്റെ അഭാവത്തിൽ മുടി നരച്ചു തുടങ്ങുന്നു. അതിനാൽ, ആരോഗ്യകരവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

* ഉത്കണ്ഠയും സമ്മർദവും

പലപ്പോഴും നമ്മൾ ഉത്കണ്ഠയും സമ്മർദവും പോലുള്ള അവസ്ഥകളെ മാനസികാരോഗ്യവുമായി മാത്രം ബന്ധപ്പെടുത്തുന്നു, എന്നാൽ ഇവ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ താടിയും തല രോമവും നരയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ഉത്കണ്ഠയും സമ്മർദവും.

* പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും ശരീരത്തിലെ ടോക്സിനുകളും ഫ്രീ റാഡിക്കലുകളും വർധിപ്പിക്കുന്നു, ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. രക്തക്കുഴലുകളെ ചുരുക്കുന്നു, ഇതുമൂലം മതിയായ പോഷകാഹാരം രോമകൂപങ്ങളിൽ എത്തുന്നില്ല. ഇത് മുടി കൊഴിച്ചിലിനും നിറം മാറ്റത്തിനും കാരണമാകുന്നു.

* ജനിതകമായ ബന്ധം

നിങ്ങളുടെ പിതാവിനോ മറ്റേതെങ്കിലും കുടുംബാംഗത്തിനോ അകാല നരയുടെ പ്രശ്നം ഉണ്ടെങ്കിൽ, ജനിതകപരമായി നിങ്ങൾക്കും ഭാവിയിൽ അത് നേരിടേണ്ടിവരാനുള്ള ഉയർന്ന സാധ്യതയുണ്ട്.

* ചർമ സംരക്ഷണ ഉൽപന്നങ്ങളുടെ ഉപയോഗം

നിങ്ങളുടെ താടി വളർച്ചയിലോ ചർമ സംരക്ഷണത്തിലോ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ താടിയെ വേഗത്തിൽ വെളുപ്പിക്കുകയും ചെയ്യും.

* മരുന്നുകളുടെ ദുരുപയോഗം

ഏതെങ്കിലും രോഗാവസ്ഥ കാരണം തുടർച്ചയായി മരുന്നുകൾ കഴിക്കുന്ന സ്വഭാവമുണ്ടെങ്കിൽ അകാല നരയ്ക്ക് കാരണമാകാം

അകാല നര എങ്ങനെ തടയാം?

അകാല നരയുടെ കാരണങ്ങൾ മനസിലാക്കി നിങ്ങളുടെ ജീവിതശൈലി മാറ്റുകയോ അല്ലെങ്കിൽ അതിന്റെ കാരണങ്ങളിൽ മാത്രം പ്രവർത്തിക്കാൻ തുടങ്ങുകയോ ചെയ്താൽ, നിങ്ങളുടെ പ്രശ്നം ക്രമേണ നീങ്ങാൻ തുടങ്ങും. എന്നിരുന്നാലും, പാരമ്പര്യത്തിന്റെ കാര്യത്തിൽ ഇത് മെച്ചപ്പെടുത്താൻ കഴിയില്ല.

* നിങ്ങളുടെ സമ്മർദം നിയന്ത്രിക്കുക
* ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുക.
* ആവശ്യത്തിന് നന്നായി ഉറങ്ങുക.
* ദോഷകരമായ ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
* പതിവായി വ്യായാമം ചെയ്യുക.
* മദ്യപാനവും പുകവലിയും ഒഴിവാക്കുക.

Keywords: News, National, New Delhi, Men Health, Health, Lifestyle, Diseases, Beards, Premature Beards Hair: Causes and Options.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia