K Prasanth | കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം കെ പ്രശാന്ത് ഇനി ചെന്നൈയിന്‍ എഫ്‌സിയില്‍
ചെന്നൈ: (www.kasargodvartha.com) കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം കെ പ്രശാന്ത് ഇനി ചെന്നൈ സൂപര്‍ കിംഗ്‌സിന്റെ താരം. ഔദ്യോഗിക സമൂഹമാധ്യമ അകൗണ്ടുകളിലൂടെ ചെന്നൈയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2018 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന 25കാരനായ താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.
ഐഎസ്എല്ലില്‍ 61 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ടീമില്‍ അവസരം കുറയുന്ന സാഹചര്യത്തിലാണ് താരം ക്ലബ് വിട്ടത്. 2023 വരെയായിരുന്നു ബ്ലാസ്റ്റേഴ്‌സുമായുള്ള പ്രശാന്തിന്റെ കരാര്‍.
കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. ഇന്‍ഡ്യയുടെ മുന്‍ അന്‍ഡര്‍ 14, 16, 20 ടീമുകളിലും പ്രശാന്ത് കളിച്ചിട്ടുണ്ട്. ഐലീഗ് ക്ലബായ ചെന്നൈ സിറ്റിയ്ക്ക് വേണ്ടിയും പ്രശാന്ത് കളിച്ചിട്ടുണ്ട്.
Keywords: Chennai, News, National, Top-Headlines, Sports, cricket, Prasanth K joins Chennaiyin FC after leaving Kerala Blasters.