city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Power Shortage | രാജ്യത്ത് നവംബര്‍ വരെ വൈദ്യുതി ക്ഷാമം തുടരും, അടുത്ത വേനല്‍ക്കാലത്ത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമായിരിക്കുമെന്നും വിദഗ്ധര്‍

തിരുവനന്തപുരം: (www.kasargodvartha.com) രാജ്യത്ത് നവംബര്‍ വരെ വൈദ്യുതി ക്ഷാമം തുടരുമെന്നും അടുത്ത വേനല്‍ക്കാലത്ത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമായിരിക്കുമെന്നും വിദഗ്ധര്‍. നവംബറില്‍ മഞ്ഞുകാലം തുടങ്ങുന്നതിനാല്‍ ജനുവരി വരെ വൈദ്യുതി ഉപയോഗം കുറയുമെന്നാണ് പ്രതീക്ഷയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തില്‍ വ്യാഴാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. ഇപ്പോഴത്തെ ആവശ്യത്തിന് പവര്‍ ഗ്രിഡില്‍നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാഹചര്യം സങ്കീര്‍ണമായി മുന്നോട്ടുപോകുകയാണ്. ഇതിനിടെ ഏതെങ്കിലും പ്രധാന ജനറേറ്റര്‍ കേടാവുകയും 200300 മെഗാവാട്ട് കുറവ് വരികയും ചെയ്താല്‍ പൊതുവിപണിയില്‍ നിന്ന് എടുക്കാന്‍ പ്രയാസമാണ്. ഓരോ ദിവസത്തെയും സ്ഥിതി വിലയിരുത്തിയാണ് ആവശ്യത്തിന് വൈദ്യുതി സംഘടിപ്പിക്കുന്നത്.

Power Shortage | രാജ്യത്ത് നവംബര്‍ വരെ വൈദ്യുതി ക്ഷാമം തുടരും, അടുത്ത വേനല്‍ക്കാലത്ത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമായിരിക്കുമെന്നും വിദഗ്ധര്‍

ഒക്ടോബര്‍ അവസാനം വരെ ദേശീയ തലത്തിലുള്ള ക്ഷാമം തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജൂലൈയില്‍ മഴ ഉണ്ടാകുമെങ്കിലും പല ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും കാര്‍ഷിക ജോലിക്കുള്ള വൈദ്യുതി ഉപയോഗം വര്‍ധിക്കും. കല്‍ക്കരി ഖനികളില്‍ മഴക്കാലത്തു വെള്ളം കയറുന്നതിനാല്‍ ഉല്‍പാദനം കുറയും.

എല്ലാ വര്‍ഷവും മഴക്കാലത്തിനു മുന്‍പ് താപനിലയങ്ങളില്‍ ആവശ്യത്തിനു കല്‍ക്കരി ശേഖരിച്ചു വയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല നിലയങ്ങളിലും ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂ. രാജ്യത്തൊട്ടാകെ വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചാല്‍ മാത്രമേ പ്രതിസന്ധി ഒഴിവാകൂ. അടുത്ത ഒരു വര്‍ഷം കൊണ്ട് ഉദ്ഘാടനം ചെയ്യുന്ന നിലയങ്ങളുടെ ശേഷി 10,000 മെഗാവാടില്‍ താഴെയാണ്. അധിക ആവശ്യം ഇതിനെക്കാള്‍ വളരെ കൂടുതലുമാണ്.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, India, National, Electricity, Power shortage in India will continue till November.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia