city-gold-ad-for-blogger
Aster MIMS 10/10/2023

Dhruv Rathee | ധ്രുവ് റാഠിക്ക് മുന്നില്‍ പലരും വിറച്ചു; തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി 29 കാരനായ യൂട്യൂബര്‍; അഭിവാദ്യങ്ങള്‍ അറിയിച്ച് കേരളത്തിലും ഫ് ളക്‌സ്

'Power Of Common Man': YouTuber Dhruv Rathee On 2024 Election Results, New Delhi, News, YouTuber Dhruv Rathee, Social Media, Vlogger, Lok Sabha Election, National News

മോദി സര്‍കാരിന്റെ വിജയത്തിന് തിളക്കം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചത് ധ്രുവ് റാഠിയെന്നാണ് സൈബര്‍ ലോകത്തെ പൊതുവെയുള്ള  സംസാരം


'സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ച് കാണരുത്' എന്ന ധ്രുവ് റാഠിയുടെ പോസ്റ്റും വൈറല്‍


കോടിക്കണക്കിന് കാഴ്ചക്കാരാണ് ഈ വീഡിയോകള്‍ക്ക്

ന്യൂഡെല്‍ഹി: (KasargodVartha) ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ട്രെന്‍ഡിങ്ങായിരിക്കുകയാണ് യൂട്യൂബര്‍ ധ്രുവ് റാഠി. മോദി സര്‍കാരിന്റെ വിജയത്തിന് തിളക്കം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചത് ധ്രുവ് റാഠിയെന്നാണ് സൈബര്‍ ലോകത്തെ പൊതുവെയുള്ള  സംസാരം. ഒപ്പം 'സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്' എന്ന ധ്രുവ് റാഠിയുടെ പോസ്റ്റും വൈറലായി. 

 

കേന്ദ്ര സര്‍കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ഈ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ കോടിക്കണക്കിനാളുകളാണ് കണ്ടുകഴിഞ്ഞത്.  അന്താരാഷ്ട്ര തലത്തിലുള്‍പെടെ വീഡിയോ ചര്‍ചയാവുകയും ചെയ്തിരുന്നു. 

 


21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്‌സായിട്ടുള്ളത്. 2024 ഫെബ്രുവരി 22- ന് Is India becoming a DICTATORSHIP ? എന്ന ടൈറ്റിലില്‍ ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങില്‍ കയറിയത്. റഷ്യയുടെ വ് ളാദിമിര്‍ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ് നരേന്ദ്രമോദിയെ ധ്രുവ് താരതമ്യം ചെയ്യുന്നത്.


പിന്നുള്ള ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്. ഇന്‍ഡ്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്സ്‌ക്രൈബേഴ്‌സ് ധ്രുവിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders' പട്ടികയില്‍ ഉള്‍പെട്ട ഇന്‍ഡ്യക്കാരന്‍ കൂടിയാണ് ധ്രുവ്. 


ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ പാര്‍ടിക്ക് അടിപതറിയതില്‍ സമൂഹ മാധ്യമങ്ങളിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സമൂഹ മാധ്യമങ്ങള്‍  അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാഠിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങള്‍  ഏറ്റെടുത്തിരുന്നു.

കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാഠിയാണ്. മെകാനികല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. 

ധ്രുവ് റാഠി വ് ളോഗിന് രണ്ടുകോടിയിലേറെ സബ്‌സ ്ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്‌സ് ആപ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.

അതേസമയം 400 സീറ്റുകളില്‍ വിജയിക്കുമെന്ന ബിജെപിയുടെ പ്രവചനത്തെ പാടെ മാറ്റി മറിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ യൂ ട്യൂബര്‍ ധ്രുവ് റാഠിക്ക് ആശംസകളര്‍പ്പിച്ച് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ് ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്നിച്ച സമൂഹ മാധ്യമ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍' എന്നെഴുതിയ ഫ് ളക്സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യൂട്യൂബറും സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സറുമായ ധ്രുവ് റാഠിയുടെ പങ്കിനെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL