OTT Release | തീയേറ്ററുകളിലെത്തി തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു
ചെന്നൈ: (www.kasargodvartha.com) തീയേറ്ററുകളിലെത്തി തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2. ഏപ്രില്‍ 28 ന് തീയേറ്ററുകളിലെത്തി തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണിത്. വിജയ് ചിത്രം 'വാരിസി'നെയും മറികടന്നാണ് പി എസ് 2 ആദ്യ സ്ഥാനം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യം റെന്റ് ചെയ്ത് കാണാന്‍ അവസരം നല്‍കിയ പ്രൈം വീഡിയോ ഇപ്പോള്‍ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും ചിത്രം കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ് മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.
Keywords: Chennai, News, National, Cinema, Entertainment, Ponniyin Selvan, OTT, Release date, Ponniyin Selvan II OTT Release date