city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MP CM | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം; ചൗഹാന്‍ ഔട്, മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ മോഹന്‍ യാദവിനെ തിരഞ്ഞെടുത്തു

ഭോപാല്‍: (KasargodVartha) ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ മോഹന്‍ യാദവിനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 

MP CM | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം; ചൗഹാന്‍ ഔട്, മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ മോഹന്‍ യാദവിനെ തിരഞ്ഞെടുത്തു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എമാരുടെ യോഗം. ഉജ്ജയിന്‍ സൗത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് മോഹന്‍ യാദവ്. രാജേന്ദ്ര ശുക്ല, ജഗദീശ് ദിയോറ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.

മുന്‍ മുഖ്യമന്ത്രി ശിവ രാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമര്‍, ബിജെപി ദേശീയ ജെനറല്‍ സെക്രടറി വിജയ് വര്‍ഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് മോഹന്‍ യാദവിന് നറുക്ക് വീണത്. എന്നാല്‍, നരേന്ദ്ര സിങ് തോമറിനെ സ്പീകറായി പ്രഖ്യാപിച്ചിട്ടുണ്ട്.

2013-ലാണ് വ്യവസായിയായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിനില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചേതന്‍ യാദവിനെ 13,000 വോടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2020-ല്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍കാരില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ യാദവ് 2009-ല്‍ ഉജ്ജയിനിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്ന് പി എച് ഡി എടുത്തിട്ടുണ്ട്. 2006-ല്‍ ഇതേ യൂനിവേഴ്സിറ്റിയില്‍ നിന്നുമാണ് അദ്ദേഹം പൊളിറ്റികല്‍ സയന്‍സില്‍ എംഎ ബിരുദം നേടിയത്. മധ്യപ്രദേശ് വിധാന്‍ സഭയുടെ ഔദ്യോഗിക വെബ് സൈറ്റ് പ്രകാരം എല്‍ എല്‍ ബി, എം ബി എ, ബി എസ് സി എന്നിവയുള്‍പെടെ നിരവധി ബിരുദങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1993-95 കാലഘട്ടത്തില്‍ ഉജ്ജയിനിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) സഹ-വിഭാഗ നടപടികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച ബിജെപിക്ക് ഇനി രാജസ്താനില്‍ മാത്രമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ളത്. ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. രണ്ടിടത്തും പുതുമുഖങ്ങളെ തിരഞ്ഞെടുത്ത ബിജെപി രാജസ്താനിലും ഇത് ആവര്‍ത്തിക്കുമെന്നാണ് സൂചന.

Keywords:  Businessman, politician & now MP's new CM, Madhya Pradesh, News, Chief Minister, Dr Mohan Yadav, BJP, Assembly Election, Politics, Assembly Election, Meeting, National News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia