Injured | ബേക്കൽ ബീച് ഫെസ്റ്റ് കാണാനെത്തിയ സ്ത്രീ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരന് പരുക്കേറ്റു
Dec 29, 2022, 12:05 IST
ബേക്കൽ: (www.kasargodvartha.com) ബേക്കൽ ബീച് ഫെസ്റ്റ് കാണാനെത്തിയ സ്ത്രീ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരന് പരുക്കേറ്റു. കാസർകോട് എആർ കാംപിലെ പൊലീസുകാരൻ ഇരിയണ്ണിയിലെ സജേഷിന് (30) ആണ് പരുക്കേറ്റത്. പള്ളിക്കര മേൽപ്പാലത്തിന് സമീപത്ത് കൂടിയുള്ള വഴിയിലൂടെ പാളം മുറിച്ച് കടന്ന് പരിപാടി കാണാൻ പോവുകയായിരുന്ന സ്ത്രീയെ ട്രെയിൻ വരുന്ന കാര്യം കൂകി വിളിച്ചിട്ട് അറിയിച്ചിട്ടും കേൾക്കാത്തത് കൊണ്ട് രക്ഷിക്കാൻ ചെന്നപ്പോഴാണ് സജേഷിന് പരുക്കേറ്റത്.
നൂറുകണക്കിന് ആളുകളാണ് ഇതുവഴി ബീച് ഫെസ്റ്റ് കാണുന്നതിനായി കടന്നുപോകുന്നത്. ആദ്യദിനം ഈ വഴിയിൽ വെളിച്ചക്രമീകരണം ഇല്ലെന്ന കാര്യം കാസർകോട് വാർത്ത റിപോർട് ചെയ്തതിനെ തുടർന്ന് അധികൃതർ വെളിച്ചം ഒരുക്കുകയും ബേക്കൽ പൊലീസ് രണ്ടുവീതം പൊലീസുകാരെ ഇവിടെ ഡ്യൂടിക്കായി നിയമിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സജേഷിന് തലയ്ക്കും കൈക്കും പരുക്കുണ്ട്. ട്രെയിൻ തട്ടിയതല്ലെന്നും സ്ത്രീയെ രക്ഷിച്ച് മാറ്റുന്നതിനിടെ സജേഷിന് വീണ് പരുക്കേറ്റതാനാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. സജീഷിന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ചികിത്സ നൽകി. സജേഷിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Keywords: Policeman injured while trying to save woman, National,news,Top-Headlines,Bekal,Injured,Police,Woman,help.