മംഗലാപുരത്തെ നാല് മോഷണക്കേസുകള്‍ തെളിഞ്ഞു: തൊണ്ടി മുതലും കണ്ടെത്തി
Aug 22, 2013, 18:00 IST
മംഗലാപുരം: മംഗലാപുരത്തെ നാല് മോഷണക്കേസുകള്‍ തെളിഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സിറ്റി പോലീസ് കമ്മീഷണര്‍ മനീഷ് കര്‍ബികാര്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറസ്റ്റ് വിവരം വെളിപ്പെടുത്തിയത്. ജ്വല്ലറിയില്‍ ജോലിചെയ്യുന്നയാള്‍ മൂന്ന് കിലോ 44 ഗ്രാം സ്വര്‍ണവുമായി രാജസ്ഥാനിലേക്ക് കടന്ന കേസ് അടക്കമുള്ളവയിലാണ് തുമ്പുണ്ടായത്.
മംഗലാപുരം പോലീസ് അഹമദാബാദ് നവരംഗ്പൂര്‍ പോലീസിന്റെ സഹായത്തോടെയാണ് സ്വര്‍ണവുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കടത്തിക്കൊണ്ടുപോയ 3.402 ഗ്രാം സ്വര്‍ണവും 80,000 രൂപയും ഇയാളുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയാളുടെ കൈവശമുണ്ടായിരുന്ന 72 ഗ്രാം സ്വര്‍ണവും പോലീസ് കണ്ടെത്തി.
വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ സഹായം തേടിയ യുവതിയെ പറ്റിച്ച് കടന്നുകളഞ്ഞ കേസിലും പോലീസ് തുമ്പുണ്ടാക്കി. ഫാല്‍നീര്‍ സ്വദേശിയായ യുവതി തന്റെ കൈവശമുള്ള പുരാതന വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ സഹായിക്കണമെന്ന് യുവാക്കളോട് പറഞ്ഞിരുന്നു. യുവതി തന്റെ കയ്യിലുള്ള ഏഴ് പുരാതന വിഗ്രഹങ്ങള്‍ക്ക് 14 ലക്ഷം രൂപ വിലകിട്ടുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഈ വിവരം യുവതിയില്‍ നിന്നും മനസിലാക്കിയ മോഷ്ടാക്കളായ സിദ്ധിഖും അബ്ദുര്‍ റസാഖും നഗരത്തിലെ സാധാരണ കടയില്‍ ചെന്ന് വില്‍ക്കുകയും 14 ലക്ഷത്തില്‍ നിന്നും മൂന്നു ലക്ഷം രൂപ എടുത്ത് കടന്നുകളയുകയും ചെയ്തു.ഇതേതുടര്‍ന്ന് യുവതി മംഗലാപുരം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സിദ്ധിഖിനേയും അബ്ദുര്‍ റസാഖിനേയും അറസ്റ്റ് ചെയ്തു.
യുവാവിനെ ക്ലാസ്‌മെറ്റ് ആണെന്ന് പറഞ്ഞ് പറ്റിച്ച് കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും വാഹനവും കവര്‍ന്ന സംഭവത്തിലും പോലീസ് പ്രതികളെ പിടികൂടി. മൂഡുഷെഡ്ഡെയിലെ വലേറിയന്‍ ചാള്‍സ് എന്ന യുവാവ് ആഗസ്ത് 18 ന് പള്ളിയിലേക്ക് വരികയായിരുന്നു. പള്ളിയുടെ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ മറ്റൊരു യുവാവ് താന്‍ ക്ലാസ്‌മെറ്റാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയും റെയില്‍വേ ഗേറ്റിനടുത്തുള്ള ഹോയ്ഗാ ബസാറില്‍ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെയെത്തിയപ്പോള്‍ മറ്റു രണ്ടുപേരോടൊപ്പം ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയും കഴുത്തിലെ 65,000 രൂപ വിലവരുന്ന സ്വര്‍ണമാല, 23,000 രൂപ വിലവരുന്ന സാംസംങ് എസ്.ത്രീ ഫോണ്‍, 5,000 രൂപ, കൂടാതെ ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എം കാര്‍ഡ് എന്നിവ മോഷ്ടിക്കുകയും ചെയ്തു.
പോലീസിന് ചാള്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു പ്രതികളെയും അത്തവാര്‍ റെയില്‍വേ ഗേറ്റിനടുത്തുവെച്ച് അറസ്റ്റ് ചെയ്തു. ഷാറൂഖ്, ഷൗക്കത്ത്, മുഹമ്മദ് ഹമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു.
ജ്വല്ലറി കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച പ്രതികളെ മൂഡബിദ്രിയില്‍ നൈറ്റ് പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന എ.സി.പി. രവികുമാറും സംഘവും മിനിട്ടുകള്‍ക്കുള്ളില്‍ പിടികൂടിയതാണ് മറ്റൊരു സംഭവം. പുലര്‍ച്ചെ നാലുമണിയോടെ പട്രോളിംഗ് മതിയാക്കി തിരിച്ചുവരുന്നതിനിടയില്‍
മൂഡ്ബിദ്രിയിലെ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം രണ്ടുപേര്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ നില്‍ക്കുന്നതു കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളാണെന്ന് മനസിലായത്.
ഇവരുടെ പക്കല്‍ നിന്നും 675 ഗ്രാം സ്വര്‍ണം പിടികൂടി. മൂഡബിദ്രിയിലെ
അടച്ചിട്ടിരിക്കുകയായിരുന്ന ലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറി കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷണംനടത്തിയത്.
Also Read: വളര്‍ത്തുനായയെ ചൊല്ലി സംഘര്‍ഷം; 4 പേര്‍ കൊല്ലപ്പെട്ടു

Keywords: Mangalore, Police, Press meet, Theft, Youth, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.