Missing | 2 യുവതികളെ ഒരേ ദിവസം കാണാനില്ലെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Nov 11, 2022, 17:10 IST
ചട്ടഞ്ചാൽ: (www.kasargodvartha.com) രണ്ട് യുവതികളെ ഒരേ ദിവസം കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഒരേ ദിവസങ്ങളിലായി രണ്ട് യുവതികളെ കാണാതായത്. പെരുമ്പള അണിഞ്ഞയിലെ നിഷിത (23), കളനാട് അരമങ്ങാനത്തെ പ്രവീണ (22) എന്നിവരെയാണ് കാണാതായതായി കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്.
നിഷിതയെ വ്യാഴാഴ്ച രാവിലെ 11.45 മണിയോടെയാണ് കാണാതായത്. സഹോദരിയുടെ പരാതിയിൽ വുമൺ മിസിംഗിന് മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. പ്രവീണയെ വ്യാഴാഴ്ച പുലർചെ മുതലാണ് കാണാതായത്. സഹോദരന്റെ പരാതിയിൽ മേൽപറമ്പ് പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Chattanchal, Kerala, India, National, Missing, Investigation, Top-Headlines, Latest-News, complaint,Police investigates women missing cases.