വധുവിന് പ്രായപൂര്‍ത്തിയായില്ല; അവസാന നിമിഷം പോലീസ് ഇടപെട്ട് വിവാഹം ഒഴിവാക്കി
Jul 2, 2013, 11:36 IST
മംഗലാപുരം: വധുവിന് വിവാഹപ്രായമായില്ലെന്ന കാരണത്താല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം അവസാന നിമിഷം പോലീസ് ഇടപെട്ട് ഒഴിവാക്കി. ബെല്‍ത്തങ്ങാടിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കേണ്ട വിവാഹമാണ് അന്ന് രാവിലെ പോലീസ് ഇടപെട്ട് മാറ്റിവെപ്പിച്ചത്.
ഹാസന്‍ ജില്ല ചെന്നരായ പട്ടണം താലൂക്ക് ദൊഡ്ഡമത്തിഘട്ടയിലെ രംഗ ഷെട്ടി (26) യും നുഗ്ഗേഹള്ളിയിലെ 17 വയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നടക്കേണ്ടിയിരുന്ന വിവാഹമാണ് ഒഴിവാക്കിയത്. ധര്‍മസ്ഥലയിലെ ഒരു സ്വകാര്യ വിവാഹ മണ്ഡപത്തില്‍ തിങ്കളാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തിങ്കളാഴ്ച നടക്കുന്ന വിവരം തലേന്ന് അറിഞ്ഞ ബെല്‍ത്തങ്ങാടി പോലീസും തഹസില്‍ദാറും ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും സംയുക്തമായി വിവാഹം തടയാന്‍തന്നെ തീരുമാനിച്ചു. ഉടന്‍ വരനെയും വധുവിനെയും തിരഞ്ഞ് അവരുടെ വീടുകളില്‍ല്‍ പോയെങ്കിലും അവര്‍ അവിടെയുണ്ടായിരുന്നില്ല.
തുടര്‍ന്ന് പിറ്റേന്ന് അതിരാവിലെ വിവാഹ വേദിയിലെത്തിയ ബെല്‍ത്തങ്ങാടി എസ്.ഐ യോഗീഷ് കുമാര്‍ വധുവിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ പാടില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചു. വിവാഹം നടത്തിയയാല്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
ഇതോടെ വിവാഹം ഒഴിവാക്കാന്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ധാരണയിലെത്തി. അതേ സമയം പെണ്‍കുട്ടിയുടെ എതിര്‍പ് വകവെയ്ക്കാതെയാണ് രക്ഷിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് വിവരമുണ്ട്.
Keywords: Marriage, Police, Girl, House, Mangalore, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.