city-gold-ad-for-blogger

Suspended | എസ് ഐ കരിബാസന ഗൗഢ ഈ ഗ്രാമത്തിന്റെ സന്തോഷം; പക്ഷേ പിന്നാലെയെത്തി സസ്പെൻഷൻ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) കരിബാസന ഗൗഢ സബ് ഇൻസ്പെക്ടർ ആവുന്നതിലെ സന്തോഷം അലതല്ലിയ ഗുഡസലകൊപ്പ ഗ്രാമത്തിൽ വിഷാദം പരത്തി സസ്പെൻഷൻ നടപടി. വിവേക് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗൗഢ എസ് ഐ റിക്രൂട്മെന്റ് പരീക്ഷയിൽ ഇരുപത്തിയേഴാം റാങ്കുകാരനായതിന്റെ ആഹ്ലാദത്തിലായിരുന്നു ഹവെരി താലൂകിലെ ഗ്രാമം.
                     
Suspended | എസ് ഐ കരിബാസന ഗൗഢ ഈ ഗ്രാമത്തിന്റെ സന്തോഷം; പക്ഷേ പിന്നാലെയെത്തി സസ്പെൻഷൻ

റാങ്ക് പട്ടികയിൽ ഇടം നേടിയതോടെ നിയമനം ഉറപ്പായ ഗൗഢ എസ് ഐയുടെ വേഷമിട്ട് കുപ്പായത്തിൽ ചുമൽഭാഗത്ത് രണ്ടു നക്ഷത്രങ്ങളും കുത്തിയ ഫോടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഈ വേഷമണിഞ്ഞ ഗൗഡയുടെ ഫോടോകൾ സഹിതം വിവിധ സംഘടനകളും നാട്ടുകാരും ഗ്രാമത്തിലെങ്ങും ആശംസാ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചു.

എന്നാൽ നിയമന ഉത്തരവ് ഇറങ്ങും മുമ്പ് സബ് ഇൻസ്പെക്ടറുടെ യൂനിഫോം ധരിച്ചത് മേലധികാരികളെ ചൊടിപ്പിച്ചു. ഗൗഢയെ സസ്പെൻഡ് ചെയ്ത് സെൻട്രൽ ഡിവിഷൻ ഡെപ്യൂടി പൊലീസ് കമീഷനർ എം എൻ അനുഛേദ് ഉത്തരവിട്ടു.

Keywords: News, National, Karnataka, Top-Headlines, Police, Suspension, Celebration, Complaint, Social-Media, Police Constable Suspended, Police constable suspended for premature celebrations.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia