city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉച്ചഭാഷിണി ഉപയോഗം: മംഗ്ളൂറിൽ 1001 സ്ഥാപനങ്ങൾക്ക് നോടീസ്; ക്ഷേത്രങ്ങൾ-357, മസ്ജിദുകൾ-168, ക്രൈസ്തവ ദേവാലയങ്ങൾ-95

മംഗ്ളുറു: (www.kasargodvartha.com 07.04.2022) ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഹൈകോടതിയും സർകാറും നൽകിയ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായി മംഗ്ളുറു സിറ്റി പൊലീസ് ഉച്ചഭാഷിണി ഉപയോഗിക്കുന്ന 1001 സ്ഥാപനങ്ങൾ കണ്ടെത്തി.
          
ഉച്ചഭാഷിണി ഉപയോഗം: മംഗ്ളൂറിൽ 1001 സ്ഥാപനങ്ങൾക്ക് നോടീസ്; ക്ഷേത്രങ്ങൾ-357, മസ്ജിദുകൾ-168, ക്രൈസ്തവ ദേവാലയങ്ങൾ-95

ഇതിനകം 357 ക്ഷേത്രം, 168 മസ്ജിദ്, 95 ക്രൈസ്തവ ദേവാലയം ഭാരവാഹികൾ, 106 വിദ്യാഭ്യാസ, 60 വ്യവസായ, 98 വിനോദ സ്ഥാപന അധികൃതർ എന്നിവർക്ക് നോടീസ് നൽകിയതായി സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉച്ചഭാഷിണി പൂർണമായി ഒഴിവാക്കാൻ നോടീസിൽ പറയുന്നില്ല. വ്യവസായ, വാണിജ്യ, ജനവാസ, നിശബ്ദ മേഖലകളിൽ അനുവദനീയമായ ഡെസിബൽ പ്രകാരം ശബ്ദം ക്രമീകരിച്ചാൽ മതി. ഉച്ചഭാഷിണി വിലക്ക് മുസ്‌ലിം ആരാധാനലയങ്ങൾക്ക് മാത്രമല്ലെന്ന് കമീഷനർ പറഞ്ഞു. ആ നിലയിലുള്ള പ്രചാരണം തെറ്റും നിയമം അങ്ങിനെ നടപ്പാവും എന്ന വിചാരം അബദ്ധവുമാണെന്ന് കമീഷനർ വ്യക്തമാക്കി.

Keywords: News, National, Karnataka, Top-Headlines, Police, Masjid, Temple, Public place, Education, Business, Press meet, Ambient Noise, Police ask public places to maintain ambient noise levels.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia