Jobs | പഞ്ചാബ് നാഷണൽ ബാങ്കിൽ 2700 ഒഴിവുകൾ; ആർക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ട കാര്യങ്ങളെല്ലാം
ന്യൂഡൽഹി:(KasaragodVartha) ബാങ്കിൽ സർക്കാർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അവസരം. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) അപ്രൻ്റീസ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആണ്.
പ്രധാന വിവരങ്ങൾ:
തസ്തിക: അപ്രൻ്റീസ്
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 14
മൊത്തം ഒഴിവുകൾ: 2700
പ്രായപരിധി: 20 നും 28 നും ഇടയിൽ
വിദ്യാഭ്യാസ യോഗ്യത:
ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷിക്കുന്ന സംസ്ഥാനത്തിൻ്റെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും കഴിയണം.
പ്രായപരിധി:
അപേക്ഷകരുടെ പ്രായം ജൂൺ 30ന് കുറഞ്ഞത് 20 വയസും പരമാവധി 28 വയസും ആയിരിക്കണം. അതായത് 1996 ജൂൺ 30ന് മുമ്പോ 2024 ജൂൺ 30ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടാകും.
തിരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ ജൂലൈ 28ന് നടത്തും. ഇതിൽ ജനറൽ നോളജ്, ഇംഗ്ലീഷ്, റീസണിംഗ്, കംപ്യൂട്ടർ നോളജ് എന്നിവയുമായി ബന്ധപ്പെട്ട് 100 ചോദ്യങ്ങൾ ചോദിക്കും.
അപേക്ഷ ഫീസ്:
ജനറൽ/ഒബിസി- 800 രൂപ + ജിഎസ്ടി
സ്ത്രീകൾ/എസ്സി/എസ്ടി- 600 രൂപ+ ജിഎസ്ടി
പി ഡബ്ല്യു ബി ഡി- 400 രൂപ + ജിഎസ്ടി
പ്രതിമാസ സ്റ്റൈപ്പൻഡ്
തിരഞ്ഞെടുക്കപ്പെടുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഉദ്യോഗാർത്ഥികൾക്ക് രണ്ട് ആഴ്ചത്തെ അടിസ്ഥാന പരിശീലനം നൽകും. അതിനുശേഷം 50 ആഴ്ചത്തെ തൊഴിൽ പരിശീലനം നൽകും. ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻ്റും നൽകും.
ബ്രാഞ്ച് വിഭാഗം - സ്റ്റൈപ്പൻഡ്
റൂറൽ/സെമി റൂറൽ - 10,000 രൂപ
അർബൻ - 12,000 രൂപ
മെട്രോ - 15,000 രൂപ
ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ:
* ഔദ്യോഗിക വെബ്സൈറ്റ് https://www(dot)pnbindia(dot)in/ സന്ദർശിക്കുക
* 'കരിയർ' ടാബിൽ ക്ലിക്ക് ചെയ്യുക.
* 'അപ്രൻ്റീസ്' തിരഞ്ഞെടുക്കുക.
* 'ഓൺലൈനിൽ അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* നിർദ്ദേശങ്ങൾ പിന്തുടരുകയും അപേക്ഷാ ഫോം പൂരിപ്പിക്കുകയും ചെയ്യുക.
* ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
* അപേക്ഷാ ഫീസ് അടയ്ക്കുക.
* അപേക്ഷ സമർപ്പിക്കുക.