city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.എന്‍. അന്‍ഫലിന്റെ കളിവിരുത് ഇനി രഞ്ജി ട്രോഫിയിലും

പി.എന്‍. അന്‍ഫലിന്റെ കളിവിരുത് ഇനി രഞ്ജി ട്രോഫിയിലും
കാസര്‍കോട്: സി.കെ നായിഡു ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ കായിക പ്രേമികളെ ആവേശം കൊള്ളിച്ച പി.എന്‍. അന്‍ഫല്‍ ഇനി രഞ്ജി ട്രോഫിക്ക് വേണ്ടിയും കളിക്കും. അന്‍ഫലിനെ ഉള്‍പെടുത്തിക്കൊണ്ടുള്ള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗോവ, ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, സര്‍വീസസ്, ത്രിപുര, ആന്ധ്ര എന്നീ മത്സരങ്ങളിലേക്കാണ് കാസര്‍കോട് സ്വദേശിയായ അന്‍ഫലിനെ തിരഞ്ഞെടുത്തത്. സി.കെ. നായിഡു ട്രോഫിയില്‍ കാഴ്ച വെച്ച മികച്ച പ്രകടനമാണ് അന്‍ഫലിനെ തുണച്ചത്.

അന്‍ഫലിന്റെ ബാറ്റിംഗ് ശൈലിയും പ്രത്യേക തരത്തിലുള്ള ബോളിംഗ് ശൈലിയും മനസിലാക്കിയ സെലക്ടര്‍മാര്‍ റൈഫി വിന്‍സന്റ് ഗോമസിന് പകരക്കാരനായാണ് അന്‍ഫലിനെ ടീമിലുള്‍പെടുത്തിയത്.

നേരത്തെ കൃഷ്ണ കുമാര്‍, പി. മനോജ്, ചന്ദ്രശേഖര എന്നിവര്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ച് രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നു. കാസര്‍കോട്ടുകാരനായ ഹാരിസ് ചൂരിയാണ് രഞ്ജി മത്സരത്തിന്റെ മാനേജര്‍. കാസര്‍കോട് പള്ളം സ്വദേശിയായ അന്‍ഫല്‍ രഞ്ജി ടീമിലെത്തുന്നത് ജില്ലയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അഭിമാനം പകര്‍ന്നു.

അന്‍ഫലിനെയും ഹാരിസ് ചൂരിയെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അനുമോദിച്ചു. അന്‍ഫലിനെ ടി.സി.സി. തളങ്കരയും കാസര്‍കോട് നാഷണല്‍ സ്‌പോട്‌സ് ക്ലബും അഭിനന്ദിച്ചു.

Keywords: Ranji Trophy, Kasaragod, Anfal,  Batting, Balling, Youth, Choori, National, Sports, Kerala, PN Anfal in Renji Trophy team

Related News: 

അന്‍­ഫ­ലി­ന്റെ മി­ക­വില്‍ കേ­ര­ള­ത്തി­ന് ഒ­ന്നാം ഇ­ന്നിം­ഗ്‌­സ് ലീഡ്

അന്‍ഫലിന്റെ മനസ്സില്‍ ബൗണ്ടറിയും സിക്‌സറും മാത്രം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia