city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Modi | 'മണിപ്പൂർ സംഭവം ലജ്ജാകരം', കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രതികരണം ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ

ന്യൂഡെൽഹി: (www.kasargodvartha.com) രണ്ട് മാസമായി തുടരുന്ന മണിപ്പൂർ അക്രമത്തെക്കുറിച്ച് ആദ്യമായി പരസ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവം ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് 140 കോടി ജനങ്ങളെ നാണം കെടുത്തി. സ്ത്രീകളുടെ സംരക്ഷണത്തിന് കർശന നടപടി സ്വീകരിക്കും. സംഭവത്തിലെ പ്രതികളെ വെറുതെ വിടില്ല. മണിപ്പൂർ സംഭവത്തിൽ രാഷ്ട്രീയം കാണിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

PM Modi | 'മണിപ്പൂർ സംഭവം ലജ്ജാകരം', കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രതികരണം ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് നടത്തിയ പ്രസംഗത്തിലാണ് മണിപ്പൂരിലെ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ പ്രതികരണം നടത്തിയത്. 'ഞാൻ രാജ്യത്തിന് ഉറപ്പുനൽകുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല', പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനോ മണിപ്പൂരോ ഛത്തീസ്ഗഢോ ആകട്ടെ, നമ്മുടെ എല്ലാ സ്ത്രീകളെയും സംരക്ഷിക്കാൻ എല്ലാ മുഖ്യമന്ത്രിമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകളെ സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായി നാം ഉയരണമെന്നും മോഡി കൂട്ടിച്ചേർത്തു.

രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിക്കുന്നതിന്റെ വീഡിയോ ബുധനാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. മണിപ്പൂരിലെ മലയോര മേഖലകളിൽ സംഘർഷം രൂക്ഷമാണ്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം മെയ് നാലിന് കാങ്‌പോക്പി ജില്ലയിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായി സംസാരിച്ചിട്ടുണ്ട്.

Keywords: News, National, Manipur, Prime Minister Narendra Modi, PM’s remarks on Manipur amid video.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia