city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Modi | ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന് നേരെയുണ്ടായ വധശ്രമം: അമേരിക്കയുടെ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെൽഹി: (KasargodVartha) ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ശ്രമം ആസൂത്രണം ചെയ്തതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന അമേരിക്കയുടെ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ നിന്ന് തെളിവുകൾ നൽകിയാൽ അത് പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം സംഭവങ്ങൾ ഇന്ത്യ-അമേരിക്ക ബന്ധത്തിന് വിഘാതം സൃഷ്ടിക്കില്ലെന്നും നരേന്ദ്ര മോദിയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

PM Modi | ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന് നേരെയുണ്ടായ വധശ്രമം: അമേരിക്കയുടെ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'ആരെങ്കിലും ഞങ്ങൾക്ക് എന്തെങ്കിലും വിവരം നൽകിയാൽ തീർച്ചയായും പരിശോധിക്കും. ഞങ്ങളുടെ പൗരന്മാരിൽ ആരെങ്കിലും എന്തെങ്കിലും നല്ലതോ ചീത്തയോ ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് പരിശോധിക്കും. ഞങ്ങളുടെ പ്രതിബദ്ധത നിയമവാഴ്ചയോടാണ്', പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരർക്ക് അഭയം നൽകുന്നതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. വിദേശത്തുള്ള ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിൽ ഇന്ത്യ അതീവ ഉത്കണ്ഠാകുലരാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ഭീഷണിപ്പെടുത്തുന്നതിലും അക്രമം അഴിച്ചുവിടുന്നതിലും ഇക്കൂട്ടർ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ കൊല്ലാൻ നിർദ്ദേശിച്ചത് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. സിഖ് ഫോർ ജസ്റ്റിസ് എന്ന വിഘടനവാദ സംഘടനയുടെ തലവനായ ഗുർപത്വന്ത് സിംഗ് അമേരിക്കൻ-കനേഡിയൻ പൗരനാണ്. 2020ൽ ഇന്ത്യ ഇയാൾ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സിഖ് വിഘടനവാദവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ പാശ്ചാത്യ രാജ്യങ്ങൾ ഗൗരവമായി എടുക്കുന്നില്ലെന്ന് ഇന്ത്യ ആവർത്തിച്ച് ആരോപിക്കുന്നതിനിടയിലാണ് ഗുർപത്വന്ത് സിംഗ് പന്നൂന് നേരെ വധശ്രമുണ്ടായത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത (52) ക്കെതിരായി യു എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു.

Keywords: News, National, New Delhi, PM Modi, US, Pannun, India, America, Allegation, PM's first comments on US's charge on Indian's alleged role in Pannun murder plot.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia