city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Modi | 2 മണിക്കൂര്‍ ബന്ദിപ്പൂര്‍ ചുറ്റിക്കണ്ട് പ്രധാനമന്ത്രി; കടുവ കാനേശുമാരി പുറത്തുവിട്ട മോദിക്ക് കടുവയെക്കാണാനായില്ല

മംഗ്ളുറു: (www.kasargodvartha.com) കടുവ സംരക്ഷണ പദ്ധതിയുടെ അരനൂറ്റാണ്ട് ആഘോഷമാക്കി ഞായറാഴ്ച ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ കറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പക്ഷെ, ഒരു കടുവയെപ്പോലും കാണാനായില്ല. ആനകളും കാട്ടുപോത്തുകളുമാണ് മോദിക്ക് ദൃശ്യവിരുന്നായത്. വനം വകുപ്പ് ഉന്നതന്‍ എന്ന് തോന്നിക്കുന്ന വേഷം അണിഞ്ഞ മോദി രണ്ടു മണിക്കൂറാണ് ബന്ദിപ്പൂര്‍ ചുറ്റിക്കണ്ടത്. 22 കിലോമീറ്റര്‍ സഞ്ചാരത്തില്‍ ഒരു കൊമ്പന്‍, മൂന്ന് പിടിയാനകള്‍, മുപ്പതോളം കാട്ട് പോത്തുകള്‍, മ്ലാവുകള്‍, മാനുകള്‍ എന്നിവ മോദി കണ്ടതായി ബന്ദിപ്പൂര്‍ സങ്കേതം അധികൃതര്‍ വെളിപ്പെടുത്തി.

PM Modi | 2 മണിക്കൂര്‍ ബന്ദിപ്പൂര്‍ ചുറ്റിക്കണ്ട് പ്രധാനമന്ത്രി; കടുവ കാനേശുമാരി പുറത്തുവിട്ട മോദിക്ക് കടുവയെക്കാണാനായില്ല

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിന്റെ പഴയ റിസപ്ഷന്‍ കൗണ്ടര്‍ പരിസരത്ത് നിന്ന് രാവിലെ 7.45നാണ് പ്രധാനമന്ത്രി വനം വകുപ്പിന്റെ തുറന്ന ജീപില്‍ സഞ്ചാരം തുടങ്ങിയത്. വനം വകുപ്പ് ഡ്രൈവര്‍ മധുസൂദനന്റെ അരികിലെ സീറ്റില്‍ മോദി ഇരുന്നു. തൊട്ടരികെ രണ്ട് എസ് പി ജി സേനാംഗങ്ങള്‍. എസ് പി ജി, കര്‍ണാടക ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍, ചാമരാജനഗര്‍ ഡെപ്യൂടി കമീഷണര്‍ ഡി എസ് രമേശ്, ജില്ല പൊലീസ് സൂപ്രണ്ട് പത്മിനി സാഹു എന്നിവര്‍, ജില്ല ഹെല്‍ത് ഓഫീസറും ജീവനക്കാരും അടങ്ങിയ ആംബുലന്‍സ് എന്നിങ്ങനെ ഒമ്പത് വാഹനങ്ങള്‍ പ്രധാനമന്ത്രിയെ അനുധാവനം ചെയ്തു.

PM Modi | 2 മണിക്കൂര്‍ ബന്ദിപ്പൂര്‍ ചുറ്റിക്കണ്ട് പ്രധാനമന്ത്രി; കടുവ കാനേശുമാരി പുറത്തുവിട്ട മോദിക്ക് കടുവയെക്കാണാനായില്ല

ബൊളുഗുഡ്ഡ, ഹുളിക്കല്‍ സര്‍കിള്‍, മരിഗുഡി സര്‍കിള്‍, ഉജ്ജനി റോഡ്, മരളുഹള്ള, കക്കനള്ള കര്‍ണാടക-തമിഴ്‌നാട് ചെക് പോസ്റ്റ്, മസിനഗുഡി വഴി ജീപില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി 10.05ന് തെപ്പക്കാട് ഹെലിപാഡില്‍ നിന്ന് കോപ്റ്ററില്‍ കയറി തെപ്പക്കാട് ആന സങ്കേതം ആകാശത്ത് നിന്ന് കണ്ടു. രാജ്യത്ത് 2022വരെയുള്ള കണക്കുകള്‍ പ്രകാരം 3167 കടുവകളുണ്ടെന്ന് സെന്‍സസ് വിവരങ്ങള്‍ പുറത്തു വിട്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തില്‍ 200 കടുവകളുടെ വര്‍ധനവുണ്ടായി.

Keywords:  Manglore-News, News, National, Top-Headlines, Narendra Modi, Tiger, Elephant, Buffaloes, Deer, Bandipur, Karnataka, PM Modi visits Bandipur Tiger Reserve.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia