city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Modi | ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍

ന്യൂഡെല്‍ഹി: (KsaragodVartha) ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍. ജനങ്ങളെ ആകര്‍ഷിക്കാനാണ് ഇത്രയും പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നാണ് എതിരാളികള്‍ പറയുന്നത്. ഇതില്‍ പൂര്‍ത്തിയായ പദ്ധതികളും പുതിയ പദ്ധതികളും ഉള്‍പെടും. 

തെലങ്കാനയില്‍ 13,500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി കഴിഞ്ഞദിവസം നിര്‍വഹിച്ചു. രാജസ്താനില്‍ 7000 കോടി രൂപയുടെയും മധ്യപ്രദേശില്‍ 19,260 കോടി രൂപയുടെയും പദ്ധതികള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കും.
PM Modi | ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍

മധ്യപ്രദേശ്, രാജസ്താന്‍ സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാജസ്താനിലെ ചിറ്റോര്‍ഗഡില്‍ 4500 കോടി രൂപ ചിലവില്‍ നിര്‍മിച്ച മെഹ്‌സാന ഗുര്‍ദാസ്പുര്‍ ഗാസ് പൈപ് ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ദേശീയപാതയിലെ ദാര ടീന്‍ധര്‍ റോഡ് (1480 കോടി) തുറന്നുകൊടുക്കും. ഇതിനു പുറമേ റെയില്‍വേ, ടൂറിസം പദ്ധതികളും കോട്ട ഐഐടിയുടെ പുതിയ കാംപസും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

മധ്യപ്രദേശിലെ ഗ്വാളിയറില്‍ 11,895 കോടി രൂപ ചിലവില്‍ നിര്‍മിച്ച ഡെല്‍ഹി വഡോദര എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. അഞ്ച് പുതിയ റോഡുകള്‍ നിര്‍മിക്കാനുള്ള 1880 കോടി രൂപയുടെ പദ്ധതിക്കും തുടക്കം കുറിക്കും. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനവും ഗ്വാളിയര്‍, ഷിയോപുര്‍ ജില്ലകളില്‍ നടപ്പാക്കുന്ന 1530 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

തെലങ്കാന മെഹബൂബ് നഗറില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിനു പുറമേ മുലുഗു ജില്ലയില്‍ 900 കോടി രൂപ ചിലവില്‍ കേന്ദ്ര ഗോത്ര സര്‍വകലാശാലയുടെ നിര്‍മാണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നാഗ്പുര്‍ വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ വാറങ്കല്‍ ഖമ്മം, ഖമ്മം വിജയവാഡ റോഡുകളുടെ നിര്‍മാണത്തിനു തറക്കല്ലിട്ടു. ഈ രണ്ടു റോഡുകളുടെ നിര്‍മാണത്തിന് 6400 കോടി രൂപ ചിലവഴിക്കും.

ഹൈദരാബാദ് വിശാഖപട്ടണം ഇടനാഴിയുടെ ഭാഗമായ സൂര്യപെട്ട് ഖമ്മം റോഡ് (2460 കോടി), പിന്നോക്ക ജില്ലയായ നാരായണപെട്ടിലേക്കുള്ള പുതിയ റെയില്‍പാത (500 കോടി), ഹാസന്‍ ചേര്‍ലാപ്പള്ളി എല്‍പിജി പൈപ് ലൈന്‍ (2170 കോടി) എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയുടെ പുതിയ അഞ്ച് കെട്ടിടങ്ങളും ഹൈദരാബാദില്‍നിന്ന് കര്‍ണാടകയിലെ റെയ്ചൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസും മോദി ഉദ്ഘാടനം ചെയ്തു. ഇതിനു പുറമേ ഒട്ടേറെ പുതിയ നിര്‍മാണ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. ബിപിസിഎല്‍ നിര്‍മിക്കുന്ന കൃഷ്ണപട്ടണം ഹൈദരാബാദ് പൈപ് ലൈന്‍ (1940 കോടി) ഇതില്‍ ഉള്‍പെടുന്നു.

Keywords: PM Modi launches projects worth ₹13,500 crore in poll-bound Telangana, New Delhi, News, Prime Minister, Narendra Modi, Inauguration, Assembly Election, Politics, Inauguration, National. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia