Vande Bharat | ആവേശം വാനോളം; രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ കാസർകോട്ട് നിന്ന് പ്രയാണം ആരംഭിച്ചു; പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്‌തു
Sep 24, 2023, 13:09 IST
കാസർകോട്: (www.kasargodvartha.com) ആവേശകരമായ അന്തരീക്ഷത്തിൽ കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ കാസർകോട്ട് നിന്ന് പ്രയാണം ആരംഭിച്ചു. കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് ഉൾപെടെ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈനായി നിർവഹിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന റെയിൽവെ മന്ത്രി വി അബ്ദുർ റഹ്‌മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി , എൻഎ നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവർ സംബന്ധിച്ചു.
കാസർകോട്-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ് ചൊവ്വ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ട് അന്നേദിവസം വൈകീട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം സെൻട്രൽ - കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ് തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 4.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. രണ്ടാം വന്ദേ ഭാരത് ട്രെയിനിന് എട്ട് കോചുകളാണ് ഉള്ളത്.
രണ്ട് സ്റ്റേഷനുകൾക്കിടയിൽ രാജ്യത്ത് ആദ്യമായി രണ്ട് ജോഡി ട്രെയിനുകളുടെ തുടക്കം കാസർകോട്ട് നിന്നാണ് എന്നതിൽ ജില്ലയ്ക്ക് അഭിമാനിക്കാം. അതേസമയം തന്നെ, മംഗ്ളുറു - തിരുവനന്തപുരം റൂടിലെ മൂന്ന് രാത്രികാല പ്രതിദിന ട്രെയിനുകളിൽ ടികറ്റ് ലഭിക്കാതെ വലയുന്ന നിരവധി സാധാരണക്കാരായ യാത്രക്കാരുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം ഓടുന്ന മംഗ്ളുറു ജൻക്ഷൻ - കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് പ്രതിദിനം ആക്കണമെന്ന ആവശ്യവും യാത്രക്കാർ മുന്നോട്ട് വെക്കുന്നു.
സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ, വിവിധ സംഘടനാ ഭാരവാഹികൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേരാണ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 11 മണി മുതൽ തന്നെ ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു. കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ ഭാരവാഹികൾ, യാത്രക്കാരെയും ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്തും ഹാരമണിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഉദ്ഘാടന ചടങ്ങിനെ വർണാഭവമാക്കി. പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ, ജെനറൽ സെക്രടറി നാസർ ചെർക്കളം തുടങ്ങിയവർ നേതൃത്വം നൽകി.
Nine Vande Bharat Express trains being launched today will significantly improve connectivity as well as boost tourism across India. https://t.co/btK05Zm2zC
— Narendra Modi (@narendramodi) September 24, 2023
ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവീസ് പുറപ്പെട്ടത്. ഉദ്ഘാടന യാത്രയിൽ പയ്യന്നൂർ, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം സ്റ്റേഷനുകളിൽ സ്വീകരണങ്ങൾ നൽകും. തുടർന്ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സർവീസ് തുടങ്ങും. കാസർകോട്ട് നിന്നുള്ള റെഗുലർ സർവീസ് ബുധനാഴ്ച ആരംഭിക്കും.
കാസർകോട്-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ് ചൊവ്വ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ട് അന്നേദിവസം വൈകീട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം സെൻട്രൽ - കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ് തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 4.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. രണ്ടാം വന്ദേ ഭാരത് ട്രെയിനിന് എട്ട് കോചുകളാണ് ഉള്ളത്.
രണ്ട് സ്റ്റേഷനുകൾക്കിടയിൽ രാജ്യത്ത് ആദ്യമായി രണ്ട് ജോഡി ട്രെയിനുകളുടെ തുടക്കം കാസർകോട്ട് നിന്നാണ് എന്നതിൽ ജില്ലയ്ക്ക് അഭിമാനിക്കാം. അതേസമയം തന്നെ, മംഗ്ളുറു - തിരുവനന്തപുരം റൂടിലെ മൂന്ന് രാത്രികാല പ്രതിദിന ട്രെയിനുകളിൽ ടികറ്റ് ലഭിക്കാതെ വലയുന്ന നിരവധി സാധാരണക്കാരായ യാത്രക്കാരുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം ഓടുന്ന മംഗ്ളുറു ജൻക്ഷൻ - കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് പ്രതിദിനം ആക്കണമെന്ന ആവശ്യവും യാത്രക്കാർ മുന്നോട്ട് വെക്കുന്നു.
Keywords: PM, Narendra Modi, Flags off, Kerala, Vande Bharat, Express, Train, Railway, PM Modi flags off Kerala's second Vande Bharat Express.
< !- START disable copy paste -->