city-gold-ad-for-blogger

പ്രധാനമന്ത്രിയുടെ ഡിഗ്രി രേഖകൾ പൊതുജനങ്ങൾക്കായി പുറത്തുവിടുമോ? ഡൽഹി ഹൈക്കോടതിയുടെ നിർണായക വിധി തിങ്കളാഴ്ച

Delhi High Court to Deliver Verdict on Plea Seeking Disclosure of Prime Minister's Degree Documents
Photo Credit: Facebook/ Narendra Modi

● ഗുജറാത്ത്, ഡൽഹി സർവകലാശാലകളിൽ നിന്നാണ് ബിരുദമെന്നാണ് രേഖ.
● പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാമെന്ന് സർവകലാശാല അറിയിച്ചു.
● ഈ വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
● അപേക്ഷകൻ നീരജ് ശർമ്മയാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

ന്യൂഡൽഹി: (KasargodVartha) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പ്രകാരം നൽകിയ അപേക്ഷയിൽ ഡൽഹി ഹൈകോടതി തിങ്കളാഴ്ച വിധി പറയും.

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് വിധി വരുന്നത്. 

1978-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദവും, 1983-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ളത്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നീരജ് ശർമ്മ എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷ ഡൽഹി സർവകലാശാല തള്ളിയതിനെ തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് വിവരം പുറത്തുവിടാൻ കമ്മീഷണർ ഉത്തരവിട്ടു. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാമെന്നും, എന്നാൽ അപരിചിതരെ കാണിക്കാനാകില്ലെന്നുമായിരുന്നു ഡൽഹി സർവകലാശാല ഹൈകോടതിയിൽ അറിയിച്ചത്. ഹർജികളിൽ ഫെബ്രുവരിയിൽ വാദം പൂർത്തിയായിരുന്നു.


ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Delhi High Court to rule on PM Modi's degree.

#PMModi #DelhiHighCourt #RTI #DegreeRow #Judgement #Politics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia