city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Kisan | ബജറ്റിൽ കർഷകർക്ക് ശുഭ വാർത്ത ലഭിച്ചേക്കും! പിഎം കിസാന്റെ തുക വർധിപ്പിക്കും?

ന്യൂഡെൽഹി: (KasargodVartha) ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്, ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ കാർഷിക മേഖലയിലെ പദ്ധതികൾക്കുള്ള വിഹിതത്തിൽ റെക്കോർഡ് വർധനവ് വരുത്താനും വായ്പകൾക്ക് ഊന്നൽ നൽകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയുടെ വളർച്ചാ നിരക്ക് ഒരു വർഷം മുമ്പുള്ള നാല് ശതമാനത്തിൽ നിന്ന് 1.8 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു.

PM Kisan | ബജറ്റിൽ കർഷകർക്ക് ശുഭ വാർത്ത ലഭിച്ചേക്കും! പിഎം കിസാന്റെ തുക വർധിപ്പിക്കും?

കിസാൻ സമ്മാൻ നിധിയുടെ തുക വർധിപ്പിക്കും?

2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും 6,000 രൂപ വാർഷിക സഹായം കേന്ദ്ര സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്. അടുത്തിടെ സർക്കാർ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 15-ാം ഗഡു നവംബർ 15ന് കൈമാറി.

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സർക്കാർ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ വരുന്ന ബജറ്റിൽ സഹായത്തുക വർധിപ്പിച്ചേക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം ലഭിക്കുന്ന തുക വർധിപ്പിക്കണമെന്ന് രാജ്യത്തെ കർഷകർ ഏറെ നാളായി ആവശ്യപ്പെടുന്നു. ഈ തുക 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്താനാണ് സാധ്യത.

കാർഷിക വായ്പ ലക്ഷ്യം വർധിപ്പിക്കും

അടുത്ത സാമ്പത്തിക വർഷം കാർഷിക വായ്പാ ലക്ഷ്യം 22-25 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷം 20 ലക്ഷം കോടി രൂപയാണ് സർക്കാരിന്റെ കാർഷിക വായ്പ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷത്തിൽ 2023 ഡിസംബറോടെ കാർഷിക വായ്പാ ലക്ഷ്യമായ 20 ലക്ഷം കോടിയുടെ 82 ശതമാനവും കൈവരിച്ചു.

Keywords: News, National, New Delhi, Budget, Finance, Govt, PM Kisan, Budget-Expectations-Key-Announcement, Agriculture, PM Kisan Scheme: Centre may raise amount to Rs 8,000 per farmer.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia