city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt Scheme | കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 36,000 രൂപ പെന്‍ഷന്‍ നേടാം; ഈ കേന്ദ്രസര്‍കാര്‍ പദ്ധതി അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) കര്‍ഷകരുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കി അവരുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. അത്തരത്തിലൊരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മന്ധന്‍ യോജന (PM Kisan Mandhan Yojana). കര്‍ഷകരുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ പ്രത്യേകം ആരംഭിച്ചതാണ് ഈ പദ്ധതി. പ്രധാനമന്ത്രി കിസാന്‍ മന്ധന്‍ യോജനയില്‍ നിക്ഷേപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് 60 വയസിന് ശേഷം എല്ലാ മാസവും 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
                 
Govt Scheme | കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 36,000 രൂപ പെന്‍ഷന്‍ നേടാം; ഈ കേന്ദ്രസര്‍കാര്‍ പദ്ധതി അറിയാം

ഈ പദ്ധതിയില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് മാത്രമേ ചേരാനാവൂ. അപേക്ഷയ്ക്ക് ശേഷം കര്‍ഷകന്‍ പ്രതിമാസം 55 രൂപ പ്രീമിയം അടയ്ക്കേണ്ടിവരും. 60 വയസിന് ശേഷം കര്‍ഷകന് സര്‍കാര്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കും. നിങ്ങള്‍ 40 വയസില്‍ അപേക്ഷിക്കുകയാണെങ്കില്‍, പ്രതിമാസം 200 രൂപ പ്രീമിയം അടയ്ക്കേണ്ടിവരും. ഈ പദ്ധതി പ്രകാരം, ഗുണഭോക്താവ് നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാല്‍ പങ്കാളിക്ക് പ്രതിമാസം 1500 രൂപ പെന്‍ഷന്‍ നല്‍കും.

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ അവരുടെ ഭാവി സുരക്ഷിതമാക്കാം. പാവപ്പെട്ട കര്‍ഷകര്‍ക്ക് സാമൂഹിക സുരക്ഷ ഒരുക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതു സേവന കേന്ദ്രം സന്ദര്‍ശിച്ച് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് maandhan(dot)in സന്ദര്‍ശിക്കുക.

Keywords:  Latest-News, National, Top-Headlines, Narendra-Modi, Government, Farmer, Farm Workers, Agriculture, Pension, PM Kisan Mandhan Yojana, Government of India, PM Kisan Mandhan Yojana; know details.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia