city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Renaming | സൂറത്കല്‍ ജന്‍ക്ഷന് സവര്‍കറുടെ പേരിടാന്‍ മംഗ്‌ളുറു കോര്‍പറേഷന്‍ തീരുമാനം; നടപടി പ്രതിപക്ഷ ബഹളത്തിനിടെ

മംഗ്‌ളുറു: (www.kasargodvartha.com) കോണ്‍ഗ്രസ്, എസ് ഡി പി ഐ അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം സൃഷ്ടിച്ച ശബ്ദായമാന രംഗങ്ങള്‍ക്കിടയില്‍ ബിജെപി ഭരിക്കുന്ന മംഗ്‌ളുറു കോര്‍പറേഷന്‍ സൂറത്കല്‍ ജന്‍ക്ഷന് ആര്‍എസ്എസ് ആചാര്യന്‍ വിഡി സവര്‍കറുടെ പേരിടാനുള്ള തീരുമാനം അംഗീകരിച്ചു. ശനിയാഴ്ച വൈകുന്നേരം കൗണ്‍സില്‍ യോഗം വാഗ്വാദങ്ങളും നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളികളും കൊണ്ട് പൊരിഞ്ഞപ്പോള്‍ മേയര്‍ക്ക് അല്പനേരം നടപടികള്‍ നിറുത്തി വെച്ച് ചേംബറിലേക്ക് പോകേണ്ടിവന്നു.
           
Renaming | സൂറത്കല്‍ ജന്‍ക്ഷന് സവര്‍കറുടെ പേരിടാന്‍ മംഗ്‌ളുറു കോര്‍പറേഷന്‍ തീരുമാനം; നടപടി പ്രതിപക്ഷ ബഹളത്തിനിടെ

പ്രതിപക്ഷനേതാവ് കോണ്‍ഗ്രസിലെ നവീന്‍ ഡിസൂസയും എസ് ഡി പി ഐ അംഗം സംശാദ് അബൂബകറും സവര്‍കര്‍ നാമകരണ അജന്‍ഡ ക്രമപ്രകാരമല്ലാതെ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്നതാണെന്ന് ആരോപിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത സവര്‍കറെ മഹത്വവത്കരിച്ച് മതേതര അന്തരീക്ഷം നിലനില്‍ക്കുന്ന സൂറത്കലിലെ ജന്‍ക്ഷന് ആ പേരിടുന്നത് ജനവിരുദ്ധ നടപടിയാവും എന്ന് അവര്‍ വാദിച്ചു.
എല്ലാം ക്രമത്തിലാണെന്ന് അവകാശപ്പെട്ട് മേയര്‍ ജയാനന്ദ് അഞ്ചന്‍ അജന്‍ഡയിലേക്ക് കടന്നതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി.
               
Renaming | സൂറത്കല്‍ ജന്‍ക്ഷന് സവര്‍കറുടെ പേരിടാന്‍ മംഗ്‌ളുറു കോര്‍പറേഷന്‍ തീരുമാനം; നടപടി പ്രതിപക്ഷ ബഹളത്തിനിടെ

ദേശപ്രേമി വീര്‍ സവര്‍കര്‍ കീ ജയ് എന്ന് ഉച്ചത്തില്‍ വിളിച്ച് ബിജെപി അംഗങ്ങളും ഇരിപ്പിടങ്ങള്‍ വിട്ടതോടെ യോഗം തുടരാന്‍ കഴിയാത്ത സ്ഥിതിയായി. ബിജെപി അംഗം ശ്വേത തന്റെ മുദ്രാവാക്യത്തില്‍ ടിപ്പു സുല്‍ത്വാനെ പന്നി എന്ന് വിളിക്കുന്നത് കേള്‍ക്കാമായിരുന്നു. യോഗം പുനരാരംഭിച്ചയുടന്‍ സവര്‍കര്‍ നാമകരണ തീരുമാനം മേയര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ഡയസിന് താഴെ നിരന്നിരുന്ന് ധര്‍ണ നടത്തി.

Keywords:  Latest-News, Karnataka, National, Top-Headlines, Controversy, BJP, Political-News, Politics, RSS, Congress, Surathkal, Plan to name Surathkal circle after Savarkar causes chaos.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia