ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്താന്‍ സാധ്യത
Dec 15, 2017, 16:09 IST
മുംബൈ:(www.kasargodvartha.com 15/12/2017) ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം 100 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത തെളിയുന്നു. താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിശീലകന്‍ രവി ശാസ്ത്രിയും നായകന്‍ വിരാട് കൊഹ്‌ലിയും നേരത്തെ ഉന്നയിച്ചിരുന്നു.
പുതിയ പ്രതിഫല രീതി അനുസരിച്ച് സീനിയര്‍ താരങ്ങള്‍ക്ക് 100 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും സമാന രീതിയില്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റിന്റെ ഒരു മേഖലയില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും മികച്ച രീതിയില്‍ തന്നെ പ്രതിഫല വര്‍ധനവുണ്ടാകും.
രഞ്ജി ട്രോഫിയില്‍ കളിക്കുന്ന താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകും,12 -15 ലക്ഷം രൂപയാണ് ഒരു രഞ്ജി താരത്തിന് നിലവില്‍ ഒരു സീസണില്‍ ലഭിക്കുന്ന വരുമാനം. ഇത് 30 ലക്ഷം രൂപയായി ഉയരും.
2017ല്‍ 46 മത്സരങ്ങളില്‍ കളിച്ച നായകന്‍ വിരാട് കൊഹ്‌ലിക്ക് 5.51 കോടി രൂപയാണ് വേതനമായി ലഭിച്ചത്. പുതിയ ഫോര്‍മുലയനുസരിച്ച് ഇത് 10 കോടി രൂപയായി ഉയരും. ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ കളിക്കാത്ത ചേതേശ്വര്‍ പുജാര പോലെയുള്ള താരങ്ങള്‍ക്കും മാന്യമായ ശമ്പള വര്‍ധനവുണ്ടാകും.
താരങ്ങളുടെ ശമ്പളത്തിന് നീക്കിവച്ചിരുന്ന 180 കോടിക്ക് പുറമെ മറ്റൊരു 200 കോടി കൂടി നീക്കിവയ്ക്കുന്നതിന് ഒരു സമവാക്യത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി രൂപം നല്‍കി വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Sports, Cricket, Top-Headlines, BCCI, Salary, Increased, Plan to increased Indian cricketers salary.