city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ പിക്കപ്പ് ഇടിച്ച് ബാര്‍ ജീവനക്കാരന്‍ മരിച്ചു

മംഗലാപുരം: (www.kasargodvartha.com 21.04.2014) മോട്ടോര്‍ സൈക്കിളില്‍ പിക്കപ്പ് ട്രക്ക് ഇടിച്ച് ബാര്‍ ജീവനക്കാരനായ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 11.45 മണിയോടെ ദേശീയ പാത 66 ല്‍ ഹങ്കലൂര്‍ സര്‍ജന്‍ ഹോസ്പിറ്റലിന് അടുത്താണ് അപകടമുണ്ടായത്.

സുന്നാരി ഗ്രാമത്തിലെ കോര്‍ഗി ശ്രീനിവാസിന്റെ മകന്‍ ചന്ദ്രശേഖര ഷെട്ടി (39) ആണ് മരിച്ചത്. ബസ്‌റൂര്‍ ജംഗ്ഷനിലെ ഫൂഡ്മാര്‍ക്ക് ആന്റ് റെസ്റ്റോറന്റിലെ വെയ്റ്റര്‍ ആണ് ചന്ദ്ര ശേഖര ഷെട്ടി. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് തന്നെ മരിച്ചു.

സര്‍ജന്‍ ഹോസ്പിറ്റലിന് അടുത്തെത്തിയപ്പോള്‍ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് കാര്‍വാറിലേക്ക് എയര്‍ കണ്ടീഷണര്‍ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ കൊണ്ടു പോകുകയായിരുന്ന ട്രക്കാണ് ഇടിച്ചത്. മരിച്ച ചന്ദ്ര ശേഖര ഷെട്ടിക്ക് മാതാവും ഭാര്യയും രണ്ട് മക്കളും ഉണ്ട്. അപകടമറിഞ്ഞ് ഉഡുപ്പി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പ്രഭുദേവ് മാനെ, സി.ഐ. പി.എം ദിവാകര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

ബൈക്കില്‍ പിക്കപ്പ് ഇടിച്ച് ബാര്‍ ജീവനക്കാരന്‍ മരിച്ചു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഏറ്റവും സ്വാധീനശക്തിയുള്ളവരില്‍ മോഡിയെ പിന്തള്ളി കേജരിവാളും ജസ്റ്റിന്‍ ബീബറും മുന്നില്‍

Keywords: Mangalore, Accident, Death, Youth, National, Bike, Pickup truck hits bike - rider dies instantly, Chandrashekhar Shetty, Korgi Srinivas Shetty,  Sunnari village, Basrur Junction, Surgeon Hospital, Karwar, Udupi , 108 ambulance

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia