വീണ്ടും തിരിച്ചടിയായി ഇന്ധനവില; പെട്രോള്‍ വില കൂട്ടി, ഡീസല്‍ വിലയില്‍ മാറ്റമില്ല
ന്യൂഡെല്‍ഹി: (www.kasargodvartha.com 02.11.2021) വീണ്ടും തിരിച്ചടിയായി ഇന്ധനവില വര്‍ധന തുടരുന്നു. ചൊവ്വാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസ കൂട്ടി. അതേസമയം ഡീസലിന് വിലയില്‍ മാറ്റമില്ല. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയില്‍ പെട്രോളിന് 110.26 രൂപയാണ്.
തിങ്കളാഴ്ച പെട്രോളിനും ഡീസലിനും 48 പൈസ വീതം വര്‍ധിച്ചിരുന്നു. അതേസമയം ചൊവ്വാഴ്ച ഡെല്‍ഹിയില്‍ പെട്രോള്‍ വില 110 രൂപ കടന്നു. പെട്രോള്‍ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊല്‍കതയില്‍ പെട്രോളിന് 106.66 രൂപയും ചെന്നൈയില്‍ 102.59 രൂപയുമാണ്.
Keywords: New Delhi, News, National, Top-Headlines, Petrol, Price, Business, Petrol price hiked, diesel price unchanged