തുടര്‍ചയായ 2-ാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു
Mar 25, 2021, 09:32 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 25.03.2021) തുടര്‍ചയായ രണ്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ.
ഒരു വര്‍ഷത്തിനു ശേഷം ബുധനാഴ്ചയാണ് ഇന്ധനവില ആദ്യമായി കുറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു.
Keywords: New Delhi, News, National, Top-Headlines, Business, Price, Petrol, Diesel, Petrol, diesel prices fell for the second day in a row