ഇരുട്ടടി തുടരുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉര്‍ന്നു
Mar 28, 2022, 07:30 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.03.2022) ഇന്ധനവില വീണ്ടും ഉര്‍ന്നു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ചയായ നാലാം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. തിങ്കളാഴ്ച ഡെല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് നിരക്ക്. മുംബൈയില്‍ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില. ഞായറാഴ്ച ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് വര്‍ധിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
Keywords: New Delhi, News, National, Top-Headlines, Business, Price, Petrol, Petrol diesel price hiked again on March 28