Fuel Prices | രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
May 21, 2022, 20:03 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ തീരുവയില്‍ കുറവ് വരുത്തിയിരുന്നു.
പിന്നീട് യുപി, പഞ്ചാബ് ഉള്‍പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 105.7 രൂപയായും ഡീസല്‍ വില 95.08 രൂപയായും കുറയും. പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Keywords: New Delhi, News, National, Business, Top-Headlines, Price, Petrol, Petrol and diesel prices reduced.