Ambareesh Murty | പെപ്പർഫ്രൈ സഹസ്ഥാപകൻ അംബരീഷ് മൂർത്തി അന്തരിച്ചു; വിടവാങ്ങിയത് ഹൃദയാഘാതത്തെ തുടർന്ന്
Aug 8, 2023, 11:19 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഓൺലൈൻ ഫർണിച്ചർ സ്റ്റോറായ പെപ്പർഫ്രൈയുടെ സഹസ്ഥാപകൻ അംബരീഷ് മൂർത്തി ഹൃദയാഘാതത്തെ തുടർന്ന് ലേയിൽ വച്ച് അന്തരിച്ചതായി മറ്റൊരു സഹസ്ഥാപകനായ ആശിഷ് ഷാ ട്വീറ്റ് ചെയ്തു. 'എന്റെ സുഹൃത്ത്, ഉപദേഷ്ടാവ്, സഹോദരൻ, ആത്മമിത്രം അംബരീഷ് മൂർത്തി ഇനി ഇല്ലെന്ന് അങ്ങേയറ്റം വ്യസന സമേതം അറിയിക്കുന്നു. ഇന്നലെ രാത്രി ലേയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന് വേണ്ടിയും കുടുംബത്തിനും അടുത്തവർക്കും ശക്തി നൽകാനും പ്രാർത്ഥിക്കുക', ആശിഷ് ഷാ കുറിച്ചു.
1996 ജൂണിൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രൊഫഷണലായി കാഡ്ബറിയിൽ ചേർന്നതോടെയാണ് മൂർത്തിയുടെ ബിസിനസ് ലോകത്തേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചത്. ഈ പ്രശസ്ത ചോക്ലേറ്റ് നിർമാണ കമ്പനിയിൽ അദ്ദേഹം അഞ്ചര വർഷം സേവനമനുഷ്ഠിച്ചു. ശേഷം പ്രുഡൻഷ്യൽ ഐസിഐസിഐ എഎംസിയെ (ഇപ്പോൾ ഐസിഐസിഐ പ്രുഡൻഷ്യൽ) തന്റെ വൈദഗ്ധ്യം കൊണ്ട് മുൻ നിരയിൽ എത്തിച്ച് മൂർത്തി സാമ്പത്തിക മേഖലയിലും ശ്രദ്ധേയനായി. വിപി മാർക്കറ്റിംഗ്, കസ്റ്റമർ സർവീസ് എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സേവനം ഏകദേശം രണ്ട് വർഷം നീണ്ടുനിന്നു.
പിന്നീട് ലെവിയിൽ അഞ്ച് മാസവും ജോലി ചെയ്തു, ഈ സമയത്താണ് അദ്ദേഹം സ്വന്തം സംരംഭമായ ഒറിജിൻ റിസോഴ്‌സ് ആരംഭിച്ച് സംരംഭകത്വത്തിന്റെ വിത്തുകൾ പാകിയത്. ഇന്ത്യൻ മ്യൂച്വൽ ഫണ്ട് കമ്പനികളെ സഹായിക്കുന്നതിനുള്ള പോർട്ടലായിരുന്നു ഇത്. 2005-ൽ അദ്ദേഹം സ്റ്റാർട്ടപ്പ് അടച്ചുപൂട്ടി ബ്രിട്ടാനിയയിൽ മാർക്കറ്റിംഗ് മാനേജരായി ചേർന്നു. ഏഴു മാസത്തിനുശേഷം, മൂർത്തി ഇ-ബേ ഇന്ത്യയിൽ ചേർന്നു, ഫിലിപ്പീൻസ്, മലേഷ്യ, ഇന്ത്യ എന്നിവയുടെ കൺട്രി മാനേജരായിരുന്നു. ആറ് വർഷത്തിന് ശേഷം മൂർത്തി 2011 ജൂണിൽ ആശിഷ് ഷായ്‌ക്കൊപ്പം പെപ്പർഫ്രൈ ആരംഭിച്ചു.
പെപ്പർഫ്രൈ, കിടക്കകൾ, സോഫകൾ, ഡൈനിംഗ് ടേബിളുകൾ എന്നിവ ഉൾപ്പടെ നിരവധി ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽക്കുന്ന മുംബൈ ആസ്ഥാനമായുള്ള ഒരു ഓൺലൈൻ ഫർണിച്ചർ സ്റ്റോറാണ്. ഇന്ന് രാജ്യത്തുടനീളം 125 നഗരങ്ങളിലായി കമ്പനിയുടെ 210 ലധികം സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നുണ്ട്. പെപ്പർഫ്രൈയ്ക്ക് ഏകദേശം ഒരു ലക്ഷം ഉൽപ്പന്നങ്ങളുടെ നിര തന്നെയുണ്ട്. അതിൽ ഏകദേശം 20,000 ഉൽപന്നങ്ങൾ ഫർണിച്ചറുകളാണ്.
Keywords: News, National, New Delhi, Obituary, Pepperfry co-founder Ambareesh Murty dies of cardiac arrest.
< !- START disable copy paste -->