city-gold-ad-for-blogger

വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: (www.kvartha.com 31.12.2020) വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി പി ഡി പി ചെയര്‍മാന്‍ അബദുന്നാസര്‍ മഅ്ദനിയെ ബംഗളൂരുവിലെ അല്‍ സഫആശുപത്രിയില്‍ (31122010) പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മഅ്ദനിക്ക് രക്തസമ്മര്‍ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ,്  തുടങ്ങിയവ വളരെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. 


മൂത്രതടസവും അനുബന്ധമായ മറ്റ് രോഗങ്ങള്‍ തുടങ്ങിയവയും അലട്ടുന്നുണ്ടായിരുന്നു. നേരത്തെ തന്നെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രവാസം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താമസസ്ഥത്ത് ചികിത്സ തുടരുകയായിരിന്നു. 

മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വെച്ച് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദീര്‍ഘകാലം ആശുപത്രിവാസം തുടരുകയും ചെയ്തിരുന്നു. 

മരുന്നുകള്‍ ഉപയോഗിച്ചിട്ടും രകതസമ്മര്‍ദവും കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കുന്ന ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ വര്‍ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. 

വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദനിയെ വിവിധ രക്തപരിശോധനകള്‍, ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്‌കാനുകള്‍ തുടങ്ങിയവക്ക് വിധേയമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധനകള്‍ തുടരുന്നു. നിലവില്‍  രക്തസമര്‍ദം ഉയര്‍ന്ന അവസ്ഥയിലാണ്. നിലവില്‍ വെള്ളിയാഴ്ച ശാസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യാവസ്ഥ പൂര്‍ണമായി വീണ്ടെടുക്കാനും പള്ളികളിലുള്‍പടെ പ്രത്യേകം പ്രാര്‍ഥന നടത്തണമെന്നും ആശുപത്രിയില്‍ നിന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായി  പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്  അറിയിച്ചു.

Keywords: PDP leader Abdul Nazer Ma'adani hospitalized, Bangaluru, News, Politics, PDP, Hospital, Treatment, Top-Headlines, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia