city-gold-ad-for-blogger

Patiala Clashes | പട്യാല സംഘര്‍ഷം: ഐജി ഉള്‍പെടെ 3 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു

ചണ്ഡീഗഢ്: (www.kvartha.com) പട്യാല സംഘര്‍ഷത്തില്‍ ഐജി ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉത്തരവിട്ടു. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പട്യാല റേഞ്ച് ഐജി, പട്യാല സീനിയര്‍ എസ് പി, എസ് പി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

അക്രമം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണി മുതല്‍ ശനിയാഴ്ച രാവിലെ വരെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളും ശനിയാഴ്ച രാവിലെ 9.30 മണി മുതല്‍ വൈകീട്ട് ആറ് മണി വരെ നിര്‍ത്തലാക്കിയിട്ടുണ്ട്.

Patiala Clashes | പട്യാല സംഘര്‍ഷം: ഐജി ഉള്‍പെടെ 3 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു

വെള്ളിയാഴ്ച നടന്ന ഖലിസ്ഥാന്‍ വിരുദ്ധ റാലിക്കിടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രൂക്ഷമായ കല്ലേറില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആകാശത്തേക്ക് വെടിവച്ചാണ് പൊലീസ് സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്. വലിയ സംഘര്‍ഷാവസ്ഥ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പട്യാല നഗരത്തില്‍ തുടര്‍ന്നു. ആളുകള്‍ തമ്മില്‍ കല്ലേറും ഉന്തും തള്ളും സംഘര്‍ഷവുമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Keywords: News, Punjab, National,Top-Headlines, Police, Clash, internet, Attack, Crime, Injured, Patiala clashes: Punjab CM orders transfer of 3 cosp; Mobile internet suspended.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia