Petition | കാസർകോടിനോടുള്ള റെയിൽവേ അവഗണനയ്ക്ക് പരിഹാരം തേടി കേന്ദ്രമന്ത്രിക്ക് നിവേദനവുമായി പാസൻജേർസ് അസോസിയേഷൻ; അക്കമിട്ട് നിരത്തി ആവശ്യങ്ങൾ
Sep 24, 2023, 20:37 IST
കാസർകോട്: (www.kasargodvartha.com) റെയിൽവേ മേഖലയിൽ കാസർകോട് നേരിടുന്ന അവഗണനയ്ക്ക് പരിഹാരം തേടി കേന്ദ്രമന്ത്രി വി മുരളീധരന് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ ഭാരവാഹികൾ നിവേദനം നൽകി. കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിക്കാൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ത്രിക്ക് കാസർകോടിന്റെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കൈമാറിയത്.
കോഴിക്കോട് നിന്നും കണ്ണൂർ വരെ ഉച്ചയ്ക്ക് 2.05 ന് പോകുന്ന പാസൻജർ ട്രെയിൻ വൈകിട്ട് ഏഴ് മണിക്ക് കോഴിക്കോട് നിന്നും മംഗ്ളൂറിലേക്ക് സർവീസ് നടത്തണമെന്നായിരുന്നു ഉന്നയിച്ച ആവശ്യങ്ങളിലൊന്ന്. മൺസൂൺ കാലത്ത് പുതിയ സമയക്രമം അനുസരിച്ച് ഇപ്പോൾ വൈകിട്ട് 5.10 മണിക്കുള്ള നേത്രാവതി ട്രെയിനിന് ശേഷം കോഴിക്കോട് നിന്നും കാസർകോട് അടക്കമുള്ള കണ്ണൂരിനിപ്പുറമുള്ള വടക്കൻ പ്രദേശത്തേക്ക് ഒരു വണ്ടിയുമില്ല. പിന്നെയുള്ള അടുത്ത വണ്ടി പിറ്റേന്ന് പുലർചെ ഒരു മണിക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് മാത്രമാണ്. ഇതിന് പരിഹാരമായാണ് പാസൻജർ ട്രെയിൻ മംഗ്ളുറു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
കൂടാതെ വൈകിട്ട് മലബാർ എക്‌സ്പ്രസിന് ശേഷം മംഗ്ളൂറിൽ നിന്ന് കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് രാത്രി 11.45 മണിക്ക് മാത്രമേ വണ്ടിയുള്ളൂ. ഈ അവസ്ഥ യാത്രക്കാർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കണ്ണൂരിലും കോഴിക്കോടും കാസർകോടുമുള്ള ഒരുപാട് പേർ വിവിധ ആവശ്യങ്ങൾക്കായി മംഗ്ളൂറിനെയാണ് ആശ്രയിക്കാറുള്ളത്. ഈ സാഹചര്യത്തിൽ രാത്രി എട്ടു മണിക്ക് മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് ഒരു പാസൻജർ വണ്ടി വളരെ അത്യാവശ്യമാണ്. കണ്ണൂർ എത്തിയശേഷം ഈ വണ്ടി തിരിച്ച് കണ്ണൂരിൽ നിന്നും മംഗ്ളൂറിലേക്ക് കണ്ണൂർ എക്സിക്യൂടീവ് എക്‌സ്പ്രസിനും തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിനും കണക്ഷൻ വണ്ടിയായി ഓടിച്ചാൽ കണ്ണൂർ കഴിഞ്ഞാൽ ഉള്ള വടക്കൻ മലബാറിലെ ജനങ്ങൾക്ക് വലിയ ഉപകാരമായിരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
രാത്രി കാലത്ത് മംഗ്ളൂറിൽ നിന്നും കേരളത്തിന്റെ വടക്കോട്ട് ധാരാളം യാത്രക്കാർ വണ്ടി ഇല്ലാതെ കഷ്ടപ്പെടുകയാണ്. അന്ത്യോദയ എക്‌സ്പ്രസ് ദിവസേന ആക്കുന്നതോടെ ഈ വലിയ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മാത്രമല്ല അത് ഏറ്റവും വരുമാനമുള്ള വണ്ടിയായി മാറുകയും ചെയ്യും. കുമ്പളയിൽ റെയിൽവേക്ക് 30 ഏകർ സ്ഥലമുള്ളത് പിറ്റ് ലൈൻ ആയി വികസിപ്പിച്ചാൽ തിരുവനന്തപുരം കൊച്ചുവേളി മോഡൽ പോലെ കുമ്പള റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാൻ സാധിക്കുകയും പുതിയ വണ്ടികൾ ആരംഭിക്കാൻ സാധിക്കുകയും ചെയ്യുമെന്നും പാസൻജേർസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മംഗ്ളൂറിൽ നിന്നും വൈകിട്ട് കണ്ണൂരിലേക്കുള്ള പാസൻജർ ട്രെയിനിന്റെ സമയം മാറ്റം കോവിഡിന് മുമ്പ് സർവീസ് നടത്തിയ പോലെ ആവണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുമൂലം മാവേലി എക്‌സ്പ്രസും പാസൻജറും രണ്ടും വൈകുന്നത് കൊണ്ട് സ്ത്രീകൾ ഉൾപെടെ രോഗികളുമായി മംഗ്ളൂറിൽ നിന്ന് മടങ്ങുന്ന ജനങ്ങൾക്ക് വലിയ ദുരിതമാവുകയാണ്. അവരവരുടെ നാടുകളിലേക്ക്, വളരെ വൈകിയെത്തുന്നതുകൊണ്ട് ബസുകൾ കിട്ടാതെ വരുന്നുമുണ്ടെന്നും ചൂണ്ടിക്കാട്ടി.
കാസർകോട് സ്റ്റേഷനിലെ പാർകിംഗ്, വാഹന പാർകിങിലും പ്ലാറ്റ്ഫോമിലും എൽഇഡി ബൾബുകൾ ഇല്ലാത്തത്, ഇരിക്കാൻ സ്റ്റീൽ ബെഞ്ചില്ലാത്തത്, ആവശ്യത്തിന് ഫാനുകളില്ലാത്തത്, മേൽക്കൂരകൾക്കിടയിലെ വിടവ്, തൂണുകളിൽ ഘടിപ്പിക്കുന്ന ഡയമണ്ട് ബോർഡുകൾ എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ഭാരവാഹികൾ ഇവയ്ക്ക് പരിഹാരം അമൃത് ഭാരത് പദ്ധതിയിലൂടെ ഉണ്ടാവുന്നില്ലെങ്കിൽ മറ്റു പദ്ധതികളിലൂടെ നടപ്പിലാക്കണമെന്നും അഭ്യർഥിച്ചു.
ഇൻഫർമേഷൻ സെന്ററിലെയും റിസർവേഷൻ ടികറ്റ് കൗണ്ടറിലെയും ജീവനക്കാരുടെ കുറവ് പരിഹരിക്കാത്ത കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. മലബാർ എക്‌സ്പ്രസ്, തിരുവനന്തപുരം- മംഗ്ളുറു എക്‌സ്പ്രസ് വണ്ടികളിൽ കണ്ണൂർ മുതൽ മംഗ്ളുറു വരെ ഇരുദിശകളിലേക്കും ഇപ്പോൾ റിസർവ് ചെയ്യാത്ത കോചുകളുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തിയത് വിദ്യാർഥികളും ഉദ്യോഗസ്ഥരും അടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായും ഇവയുടെ എണ്ണം അഞ്ചെങ്കിലുമായി ഉയർത്തണമെന്നും പാസൻജേർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ, ജെനറൽ സെക്രടറി നാസർ ചെർക്കളം, നിസാർ പെർവാഡ്, അഡ്വ. ടി ഇ അൻവർ, ജാസിർ ചെങ്കള, നാഗരാജ, നഈം ഫെമിന, അൻവർ പള്ളം, ഡോ. ജമാൽ, ഇല്യാസ്, മുനീർ, അസീസ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം സമർപിച്ചത്.
Keywords: Vande Bharat, Railway, Train, Malayalam, News, Petition, V Muraleedharan, Mangalore, Passengers Association submits petition to Union Minister to resolve railway neglect of Kasaragod.
< !- START disable copy paste -->