'ഡെലിവറി ജീവനക്കാരനില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ പാഴ്‌സല്‍ തട്ടിയെടുത്തു'; 2 പേര്‍ അറസ്റ്റില്‍, കാമുകിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ വേണ്ടിയാണെന്ന് യുവാക്കളുടെ മൊഴി
Mar 25, 2022, 13:34 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 25.03.2022) ഡെലിവറി ജീവനക്കാരനില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ പാഴ്‌സല്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഡെല്‍ഹി പൊലീസ്. പഞ്ചാബി ബാഗില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഷകുര്‍ബസ്തി സ്വദേശികളായ ശശാങ്ക് അഗര്‍വാള്‍ (32), അമര്‍ സിങ് (29) എന്നിവരാണ് അറസ്റ്റിലായത്. സഹായിയായ വിശാല്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഡെലിവറിക്കെത്തിയ സ്വകാര്യ ഓണ്‍ലൈന്‍ ഷോപിങ് പോര്‍ടലിലെ ജീവനക്കാരനായ യുവാവില്‍ നിന്ന് പ്രതികള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ പാഴ്‌സല്‍ തട്ടിയെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പെടെ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു പ്രതികള്‍ കൊള്ളയടിച്ചത്.

പ്രതികളായ ശശാങ്ക്, അമര്‍ എന്നിവര്‍ മുന്‍പ് ഇ-പോര്‍ടലുകളില്‍ ഡെലിവറി ജീവനക്കാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപാവലി സമയത്ത് ഉപഭോക്താക്കള്‍ വാങ്ങുന്നത് വിലകൂടിയ സമ്മാനങ്ങളാകുമെന്ന് അറിയാമായിരുന്ന പ്രതികള്‍ ജീവനക്കാരനില്‍ നിന്നും പാഴ്‌സല്‍ തട്ടിയെടുക്കുകയായിരുന്നു. കാമുകിമാര്‍ക്ക് ദീപാവലി ദിനത്തില്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് കുറ്റം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി.
Keywords: New Delhi, News, National, Top-Headlines, Police, Arrest, Crime, Parcel containing valuables was snatched from delivery employee; 2 arrested.
Keywords: New Delhi, News, National, Top-Headlines, Police, Arrest, Crime, Parcel containing valuables was snatched from delivery employee; 2 arrested.